പ്ര​വാ​സി ധ​ന​സ​ഹാ​യ വി​ത​ര​ണം നടന്നില്ല
Tuesday, May 26, 2020 11:55 PM IST
കോ​​​ഴി​​​ക്കോ​​​ട്: നോ​​​ർ​​​ക്ക മു​​​ഖേ​​​ന പ്ര​​​വാ​​​സി​​​ക​​​ള്‍​ക്കാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച 5,000 രൂ​​​പ ധ​​​ന​​​സ​​​ഹാ​​​യ വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ല്ല. ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നോ അ​​​തി​​​നു​​​ശേ​​​ഷ​​​മോ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ക​​​യും ലോ​​​ക്ക് ഡൗ​​​ണ്‍ കാ​​​ര​​​ണം തൊ​​​ഴി​​​ലി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് തി​​​രി​​​ച്ച്പോ​​​കാ​​​ന്‍ സാ​​​ധി​​​ക്കാ​​​തെ​​വ​​​രി​​​ക​​​യും ചെ​​​യ്യു​​​ന്ന കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള പാ​​​സ്‌​​​പോ​​​ര്‍​ട്ട്, വീ​​സ എ​​​ന്നി​​​വ​​​യു​​​ള്ള​​​വ​​​ര്‍​ക്കും ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ വീ​​സ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി അ​​​ധി​​​ക​​​രി​​​ച്ച​​​വ​​​ര്‍​ക്കും 5,000 രൂ​​​പ ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്‍​കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പ​​​നം. എ​​​ന്നാ​​​ല്‍ നോ​​​ർ​​​ക്ക​​​യി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ച് ഒ​​​രു മാ​​​സ​​​മാ​​കാ​​​റാ​​​യി​​​ട്ടും പ്ര​​​വാ​​​സി​​​ക​​​ള്‍​ക്ക് ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.


ഈ ​​​മാ​​​സം അ​​​ഞ്ചു​​​വ​​​രെ 1,70,000 പേ​​​രാ​​​ണ് ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​നാ​​​ണ് അ​​​പേ​​​ക്ഷി​​​ച്ച​​​ത്. ചി​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍ പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ പാ​​​സ്‌​​​പോ​​​ര്‍​ട്ട് വി​​​വ​​​ര​​​ങ്ങ​​​ള്‍ കൂ​​​ട്ട​​​ത്തോ​​​ടെ ശേ​​​ഖ​​​രി​​​ച്ച് റ​​​ജി​​​സ്റ്റ​​​ര്‍ചെ​​​യ്യു​​​ന്നു​​​ണ്ട്. ഇ​​​ക്കാ​​​ര്യം അ​​​ധി​​​കൃ​​​ത​​​രു​​​ടെ ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ നേ​​​രി​​​ട്ട് പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.