സോ​ഫി തോ​മ​സ് ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ൽ
സോ​ഫി തോ​മ​സ്  ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ൽ
Tuesday, May 26, 2020 12:52 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ര​​​ജി​​​സ്ട്രാ​​​ര്‍ ജ​​​ന​​​റ​​​ലാ​​​യി തൃ​​​ശൂ​​​ര്‍ ജി​​​ല്ലാ ജ​​​ഡ്ജി സോ​​​ഫി തോ​​​മ​​​സി​​​നെ നി​​​യ​​​മി​​​ച്ചു. ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു വ​​​നി​​​താജു​​​ഡീ​​ഷല്‍ ഓ​​​ഫീ​​​സ​​​ര്‍ ഈ ​​​പ​​​ദ​​​വി​​​യി​​​ല്‍ എ​​​ത്തു​​​ന്ന​​​ത്. ര​​​ജി​​​സ്ട്രാ​​​ര്‍ ജ​​​ന​​​റ​​​ലാ​​​യി​​​രു​​​ന്ന കെ. ​​​ഹ​​​രി​​​പാ​​​ലി​​​നെ ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യി നി​​​യ​​​മി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു​​​ള്ള ഒ​​​ഴി​​​വി​​​ലാ​​​ണ് സോ​​​ഫി തോ​​​മ​​​സി​​​ന്‍റെ നി​​​യ​​​മ​​​നം.


തൃ​​​ശൂ​​​ര്‍ ജി​​​ല്ലാ ജ​​​ഡ്ജി​​​യു​​​ടെ ചു​​​മ​​​ത​​​ല അ​​​ഡീ​​ഷ​​​ണ​​​ല്‍ ജി​​​ല്ലാ ജ​​​ഡ്ജി​​​ക്ക് കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്. കെ. ​​​ഹ​​​രി​​​പാ​​​ല്‍ ഇ​​​ന്ന​​​ലെ ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു ചു​​​മ​​​ത​​​ല​​​യേ​​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.