കാ​ർ​ഷി​കോത്പന്ന​ങ്ങ​ൾ ബ്രാ​ൻ​ഡ് ചെ​യ്തു വി​പ​ണി​യി​ലെ​ത്തി​ക്കും: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Tuesday, May 26, 2020 12:32 AM IST
കോ​​ട്ട​​യം: കോ​​വി​​ഡി​ന്‍റെ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ ആ​ശ​ങ്കാ​ജ​ന​ക​വും ദീ​ർ​ഘ​കാ​ല ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​ണെ​ന്നും പ​​ട്ടി​​ണി​​മ​​ര​​ണം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​വ​യെ മു​​ന്നി​​ൽ കാ​​ണു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഒ​​റ്റ​​ക്കെ​​ട്ടാ​​യ മു​​ന്നേ​​റ്റ​മാ​ണ് പ​രി​ഹാ​ര​മെ​ന്നും തൃ​​ശൂ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ആ​​ൻ​​ഡ്രൂ​​സ് താ​​ഴ​​ത്ത്. ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ് സ​​മ​​ഗ്ര കാ​​ർ​​ഷി​​ക വി​​ക​​സ​​ന വെ​​ബി​​നാ​​ർ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​​മൂ​​ഹി​​ക, രാ​​ഷ്‌​ട്രീ​​യ, സം​​ഘ​​ട​​നാത​​ല​​ങ്ങ​​ളി​​ലും കൂ​​ട്ടാ​​യ്മ​​യ്ക്കാ​​ണ് പ്രാ​​ധാ​​ന്യം ന​​ൽ​​കേ​​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ഒാ​ർ​മി​പ്പി​ച്ചു.

കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കാ​ൻ ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ് രൂ​​പീ​​ക​​രി​​ച്ചി​​ട്ടു​​ള്ള ഫാ​​ർ​​മേ​​ഴ്സ് പ്രൊ​​ഡ്യൂ​​സ​​ർ ക​​മ്പ​​നി, ഉ​ത്പ​ന്ന​ങ്ങ​​ൾ ബ്രാ​​ൻ​​ഡ് ചെ​​യ്തു രാ​​ജ്യ​​ത്തും വി​​ദേ​​ശ​​ത്തും വി​​പ​​ണ​​നം ന​​ട​​ത്തു​​മെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. ബി​​ജു പ​​റ​​യ​​ന്നി​​ലം പ​​റ​​ഞ്ഞു .

പി.​​ജെ. ജോ​​സ​​ഫ് എം​എ​​ൽ​എ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജോ​​സ് കെ.​​മാ​​ണി എം​പി, ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് എം​പി, ജെ​​യിം​​സ് മാ​​ത്യു എം​എ​ൽ​എ എ​ന്നി​വ​ർ കാ​ർ​ഷി​ക മേ​ഖ​ല കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി. ജോ​​മി മാ​​ത്യു (ഷി​മോ​ഗ), പി​ഡി​എ​സ് മു​​ൻ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​ഹ​​ബ്ബി മാ​​ത്യു മാ​​ളി​​യേ​​ക്ക​​ൽ​എം​​എ​​സ്ടി, ഹോം​​ഗ്രൗ​​ൺ നേ​​ഴ്സ​​റി എം​​ഡി ജോ​​സ് ജേ​​ക്ക​​ബ് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സം​സാ​രി​ച്ചു. ഈ ​ആ​​ശ​​യ​​ങ്ങ​​ളെ​​ല്ലാം ദീ​​ർ​​ഘ​​വീ​​ക്ഷ​​ണ​​ത്തോ​ടെ ഉ​​ള്ള​​താ​​ണെ​​ന്നും സ​​ഭ​​യു​​ടെ സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് ഡി​​പ്പാ​​ർ​ട്ട്മെ​ന്‍റു​മാ​​യി ചേ​​ർ​​ന്നു ന​ട​പ്പാ​ക്കാ​നു​ള്ള ഇ​​ട​​പെ​​ട​ൽ ന​​ട​​ത്തു​​മെ​​ന്നും സ​​മാ​​പ​​ന സ​​ന്ദേ​​ശ​ത്തി​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബി​ഷ​പ് മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ പ​​റ​​ഞ്ഞു.


വി​​വി​​ധ പ്രോ​​ജ​​ക്ടു​​ക​​ളു​​ടെ രൂ​​പ​​രേ​​ഖ ഗ്ലോ​​ബ​​ൽ സെ​​ക്ര​​ട്ട​​റി ഡോ.​​ജോ​​സു​​കു​​ട്ടി ജെ.​ ​ഒ​​ഴു​​ക​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. ബി​​ഷ​​പ്പു​​മാ​​രും വൈ​​ദി​​ക​​രും 23 രാ​​ജ്യ​​ങ്ങ​​ളി​​ലു​​ള്ള പ്ര​​തി​​നി​​ധി​​ക​​ളും രൂ​​പ​​ത നേ​​താ​​ക്ക​​ളും പ​​ങ്കെ​​ടു​​ത്ത വെ​​ബി​​നാ​​റി​​ൽ ഭ​​ദ്രാ​​വ​​തി രൂ​​പ​​ത മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് അ​​രു​​മ​​ച്ചാ​​ട​​ത്ത്, ഡ​​യ​​റ​​ക്ട​​ർ ഫാ.​​ ജി​​യോ ക​​ട​​വി, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി അ​​ഡ്വ.​ ടോ​​ണി പു​​ഞ്ച​​ക്കു​​ന്നേ​​ൽ, ഡോ.​ മോ​​ഹ​​ൻ തോ​​മ​​സ്, ബെ​​ന്നി പു​​ളി​​ക്ക​​ക്ക​​ര എ​​ന്നി​​വ​​രും സം​സാ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.