രോ​ഗ​ബാ​ധ​യി​ൽ നാ​ലി​ലൊ​ന്നും ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ട​യി​ൽ
രോ​ഗ​ബാ​ധ​യി​ൽ നാ​ലി​ലൊ​ന്നും ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ട​യി​ൽ
Sunday, May 24, 2020 1:07 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ട​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 207 പേ​ർ​ക്ക്. ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 794. മൊ​ത്തം രോ​ഗ​ബാ​ധി​ത​രു​ടെ 26 ശ​ത​മാ​ന​ത്തി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സ​ത്തി​നി​ടെ. ര​ണ്ടു ദി​വ​സം കൊ​ണ്ടുമാ​ത്രം രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത് 104 പേ​രി​ൽ. ഇ​ന്ന​ലെ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ 13പേ​ർ​ക്ക് രോ​ഗം പി​ടി​ച്ചെ​ന്ന വാ​ർ​ത്ത​യും ആ​ശ​ങ്ക ‍ഉ​യ​ർ​ത്തു​ന്ന​താ​ണ്.

പു​റ​ത്തു​നി​ന്നു​ള്ള​വ​ർ വ​രും​ദി​വ​സ​ങ്ങ​ളി​ലും വ​ൻ​തോ​തി​ൽ എ​ത്തി​ച്ചേ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​യും കാ​ര്യ​മാ​യി വ​ർ​ധി​ക്കാ​നാ​ണു സാ​ധ്യ​ത. ക്വാ​റ​ന്‍റൈ​ൻ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ വ​ലി​യ അ​പ​ക​ട​ത്തി​ലേ​ക്കു നീ​ങ്ങു​മെ​ന്ന സൂ​ച​ന​യാ​ണ് ക​ണ​ക്കു​ക​ൾ ന​ല്കു​ന്ന​ത്.

ജ​നു​വ​രി 30നാ​യി​രു​ന്നു ആ​ദ്യ കോ​വി​ഡ് കേ​ര​ള​ത്തി​ൽ സ്ഥി​രീ​ക​രി​ച്ച​ത്. ആ ​ഘ​ട്ട​ത്തി​ൽ രോ​ഗ​ബാ​ധ ചൈ​ന​യി​ലെ വു​ഹാ​നി​ൽ​നി​ന്നു മ​ട​ങ്ങിവ​ന്ന മൂ​ന്നു മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​തു​ങ്ങി. മാ​ർ​ച്ച് എ​ട്ടി​ന് ഇ​റ്റ​ലി​യി​ൽ​നി​ന്നു വ​ന്ന പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി​ക​ൾ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​യി​രു​ന്നു കേ​ര​ള​ത്തി​ൽ കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വ്. ഈ ​മാ​സം ആ​ദ്യ ആ​ഴ്ച​യോ​ടെ അ​ത് ഏ​റെ​ക്കു​റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി. ഈ ​മാ​സ​ത്തെ ആ​ദ്യ എ​ട്ടു ദി​വ​സ​ങ്ങ​ളി​ൽ അ​ഞ്ചു ദി​വ​സ​വും പു​തി​യ രോ​ഗി​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. എ​ട്ടുദി​വ​സം കൊ​ണ്ട് ആ​കെ ആ​റു പേ​ർ​ക്കു മാ​ത്രം.


ഇ​ക്ക​ഴി​ഞ്ഞ ഏ​ഴി​നാ​ണു വി​ദേ​ശ​ത്തു​നി​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും മ​ല​യാ​ളി​ക​ൾ കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​ത്തു​ട​ങ്ങി​യ​ത്. ഇ​വ​രി​ൽ രോ​ഗ​ബാ​ധ ക​ണ്ടുതു​ട​ങ്ങി​യ​ത് ഈ ​മാ​സം ഒ​ന്പ​തു മു​ത​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.