റംസാൻ: ഇന്നു ലോക്ക് ഡൗണിൽ ഇളവുകൾ
Sunday, May 24, 2020 1:07 AM IST
തിരുവനന്തപുരം: സാധാരണ ഞായറാഴ്ചകളിൽ അനുവദനീയമായ കാര്യങ്ങൾക്കു പുറമേ റംസാൻ പ്രമാണിച്ചു ഇന്നത്തേക്കു കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴു വരെ പ്രവർത്തിക്കാം.
ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതൽ 11 വരെ അനുവദിക്കും. ബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങളിൽ ജില്ലാന്തര യാത്രകൾ നടത്താമെന്നും സർക്കാർ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ നിർദേശിച്ചു.