ഇനി ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ ഭ​ക്ഷ്യസു​ര​ക്ഷാ വ​കു​പ്പിന്‍റെ സ്ഥിരം പരിശോധന
ഇനി ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ ഭ​ക്ഷ്യസു​ര​ക്ഷാ  വ​കു​പ്പിന്‍റെ സ്ഥിരം പരിശോധന
Sunday, May 24, 2020 1:07 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​നി കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന ചെ​​​​ക്ക് പോ​​​​സ്റ്റു​​​​ക​​​​ളി​​​​ല്‍ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ വ​​​കു​​​പ്പി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​നാ സം​​​ഘ​​​വും. ഇ​​​തി​​​നു ക്ര​​​മീ​​​ക​​​ര​​​ണം ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി ഭ​​​​ക്ഷ്യ സു​​​​ര​​​​ക്ഷാ ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​താ​​​​യി ആ​​​​രോ​​​​ഗ്യമ​​​​ന്ത്രി കെ.​​​​കെ. ശൈ​​​​ല​​​​ജ അ​​​റി​​​യി​​​ച്ചു.

കോ​​​​വി​​​​ഡ്-19 പ്ര​​​​തി​​​​രോ​​​​ധ​​​ത്തി​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷാ വ​​​​കു​​​​പ്പ് ന​​​​ട​​​​ത്തി​​​​യ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ സാ​​​​ഗ​​​​ര്‍ റാ​​​​ണി​​​​യി​​​​ല്‍ പ​​​​ഴ​​​​കി​​​​യ​​​​തും കേ​​​​ടു​​​​വ​​​​ന്ന​​​​തും രാ​​​​സ​​​​വ​​​​സ്തു​​​​ക്ക​​​​ള്‍ ക​​​​ല​​​​ര്‍​ന്ന​​​​തു​​​​മാ​​​​യ ഇരുന്നൂറില​​​​ധി​​​​കം മെ​​​​ട്രി​​​​ക് ട​​​​ണ്‍ മ​​​​ത്സ്യം ന​​​​ശി​​​​പ്പി​​​​ച്ചി​​​രു​​​ന്നു. ചെ​​​ക്ക് പോ​​​സ്റ്റു​​​ക​​​ളി​​​ൽ ഇ​​​ത്ത​​​രം പ​​​രി​​​ശോ​​​ധ​​​ന സ്ഥി​​​രം സം​​​വി​​​ധാ​​​ന​​​മാ​​​ക്കും,എ​​​​ല്ലാ ഭ​​​​ക്ഷ്യ സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ക്ലാ​​​​ര്‍​ക്കു​​​​മാ​​​​രും ഓ​​​​ഫീ​​​​സ് അ​​​​റ്റ​​​​ന്‍​ഡ​​​​ര്‍​മാ​​​​രും റൊ​​​​ട്ടേ​​​​ഷ​​​​ന്‍ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ചെ​​​​ക്ക് പോ​​​​സ്റ്റ് ഡ്യൂ​​​​ട്ടി​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കും. ഓ​​​​രോ പ​​​​രി​​​​ശോ​​​​ധ​​​​നാ സ്ക്വാ​​​​ഡി​​​​നും ഒ​​​​രു ക്ലാ​​​​ര്‍​ക്ക്, ഒ​​​​രു ഓ​​​​ഫീ​​​​സ് അ​​​​റ്റ​​​​ന്‍​ഡ​​​​ന്‍റ് എ​​​​ന്നി​​​​വ​​​​രു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ഒ​​​​രു ഫു​​​​ഡ് സേ​​​​ഫ്റ്റി ഓ​​​​ഫീ​​​​സ​​​​ര്‍ നേ​​​​തൃ​​​​ത്വം ന​​​​ല്‍​കും.

ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍​മാ​​​​ര്‍ അ​​​​വ​​​​രു​​​​ടെ അ​​​​ധി​​​​കാ​​​​രപ​​​​രി​​​​ധി​​​​യി​​​​ലു​​​​ള്ള ജി​​​​ല്ല​​​​യി​​​​ല്‍നി​​​​ന്നു റൊ​​​​ട്ടേ​​​​ഷ​​​​ന്‍ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ചെ​​​​ക്ക് പോ​​​​സ്റ്റ് ഡ്യൂ​​​​ട്ടി​​​​ക്ക് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ വി​​​​ന്യ​​​​സി​​​​ക്കും. വാ​​​​ള​​​​യാ​​​​ര്‍ ചെ​​​​ക്ക് പോ​​​​സ്റ്റി​​​​ല്‍ എ​​​​റ​​​​ണാ​​​​കു​​​​ളം, തൃ​​​​ശൂ​​​​ര്‍, പാ​​​​ല​​​​ക്കാ​​​​ട്, മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​ക​​​​ളി​​​​ലു​​​​ള്ള ജീ​​​​വ​​​​ന​​​​ക്കാ​​​​രെ എ​​​​റ​​​​ണാ​​​​കു​​​​ളം ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ നി​​​​യോ​​​​ഗി​​​​ക്കും.


ഈ ​​​​ചെ​​​​ക്ക് പോ​​​​സ്റ്റു​​​​ക​​​​ളോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു മൊ​​​​ബൈ​​​​ല്‍ ഫു​​​​ഡ് ടെ​​​​സ്റ്റിം​​​​ഗ് ല​​​​ബോ​​​​റ​​​​ട്ട​​​​റി​​​​യും സ്ഥാ​​​​പി​​​​ക്കും. ഓ​​​​രോ ചെ​​​​ക്ക് പോ​​​​സ്റ്റി​​​​ലും ഒ​​​​രേസ​​​​മ​​​​യം ര​​​​ണ്ട് പ​​​​രി​​​​ശോ​​​​ധ​​​​നാ ടീ​​​​മു​​​​ക​​​​ളെ​​​​യാ​​​​ണ് നി​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​വ​​​​ര്‍ റൊ​​​​ട്ടേ​​​​ഷ​​​​ന്‍ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ രാ​​​​ത്രി​​​​യും പ​​​​ക​​​​ലു​​​​മാ​​​​യി രാ​​​​വി​​​​ലെ ഏ​​​​ഴു മു​​​​ത​​​​ല്‍ വൈ​​​​കു​​​​ന്നേ​​​​രം ഏ​​​​ഴു വ​​​​രെ​​​​യും വൈ​​​​കു​​​​ന്നേ​​​​രം ഏ​​​​ഴു മു​​​​ത​​​​ല്‍ രാ​​​​വി​​​​ലെ ഏ​​​​ഴു വ​​​​രെ​​​​യും ജോ​​​ലി ചെ​​​യ്യും.

ഒ​​​​രു സ്ക്വാ​​​​ഡി​​​​നെ ഏ​​​​ഴു ദി​​​​വ​​​​സ​​​​ത്തേ​​​​ക്കാ​​​​ണ് നി​​​​യ​​​​മി​​​​ക്കു​​​​ന്ന​​​​ത്. നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യ ഭ​​​​ക്ഷ​​​​ണ സാ​​​​മ്പി​​​​ളു​​​​ക​​​​ള്‍ പ​​​​തി​​​​വാ​​​​യി എ​​​​ടു​​​​ക്കു​​​​ക​​​​യും മൊ​​​​ബൈ​​​​ല്‍ ലാ​​​​ബു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ദ്രു​​​​ത​​​പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്യും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം, പാ​​​​ല​​​​ക്കാ​​​​ട്, കാ​​​​സ​​​​ര്‍​ഗോ​​​​ഡ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ചെ​​​​ക്ക് പോ​​​​സ്റ്റി​​​​നാ​​​​യി പ്ര​​​​ത്യേ​​​​കം വാ​​​​ഹ​​​​ന​​​​ങ്ങളും അ​​​​നു​​​​വ​​​​ദി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.