സ്പെ​ഷ​ൽ ട്രെ​യി​ൻ അയയ്ക്കുന്പോൾ മു​ൻ​കൂ​ട്ടി വി​വ​രം ന​ൽ​ക​ണം: മു​ഖ്യ​മ​ന്ത്രി
സ്പെ​ഷ​ൽ ട്രെ​യി​ൻ  അയയ്ക്കുന്പോൾ മു​ൻ​കൂ​ട്ടി വി​വ​രം ന​ൽ​ക​ണം: മു​ഖ്യ​മ​ന്ത്രി
Sunday, May 24, 2020 12:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ അ​​​യ​​​യ്ക്കു​​ന്പോ​​ൾ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നെ മു​​​ൻ​​​കൂ​​​ട്ടി അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും യാ​​​ത്ര​​​ക്കാ​​​രു​​​ടെ ലി​​​സ്റ്റും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി പി​​​യൂ​​​ഷ് ഗോ​​​യ​​​ലി​​​ന് അ​​​യ​​​ച്ച ഇ-​​​മെ​​​യി​​​ൽ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

യാ​​​ത്ര​​​ക്കാ​​​രു​​​ടെ പേ​​​രും വി​​​ലാ​​​സ​​​വും ഫോ​​​ണ്‍​ന​​​ന്പ​​​രും താ​​​മ​​​സി​​​ക്കാ​​​ൻ പോ​​​കു​​​ന്ന സ്ഥ​​​ല​​​വും സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന​​​ത്തി​​നു ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ കോ​​​വി​​​ഡ്-19 വ്യാ​​​പ​​​നം പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു വ​​​ലി​​​യ ത​​​ട​​​സ​​​മാ​​​കും. മും​​​ബൈ​​​യി​​​ൽ​​നി​​​ന്നു മേ​​​യ് 22ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട പ്ര​​​ത്യേ​​​ക ട്രെ​​​യി​​​നി​​​ന്‍റെ കാ​​​ര്യം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നി​​​ല്ല. അ​​​റി​​​യി​​​പ്പ് ല​​​ഭി​​​ച്ചെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ യാ​​​ത്ര​​​ക്കാ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും അ​​​വ​​​രു​​​ടെ തു​​​ട​​​ർ​​​ന്നു​​​ള്ള യാ​​​ത്ര​​​യ്ക്കും ക്വാ​​​റ​​ന്‍റൈ​​ൻ ഫ​​​ല​​​പ്ര​​​ദ​​​മാ​​ക്കാ​​​നും സം​​​വി​​​ധാ​​​ന​​​മു​​​ണ്ടാ​​​ക്കാ​​നും ക​​​ഴി​​​യൂ​​ എ​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ചൂ​​​ണ്ടി​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.