സ്കൂ​ട്ട​ർ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
Sunday, May 24, 2020 12:04 AM IST
ച​ങ്ങ​നാ​ശേ​രി: നാ​യ കു​റു​കെ ചാ​ടി സ്കൂ​ട്ട​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. തൃ​ക്കൊ​ടി​ത്താ​നം കോ​ട്ട​മു​റി ത​യ്യി​ൽ പു​തു​പ്പ​റ​ന്പി​ൽ ബി​ജു സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ ഷൈ​നി ബി​ജു (42) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 15ന് ​രാ​വി​ലെ 6.45ന് ​കോ​ട്ട​മു​റി ജം​ഗ്ഷ​നി​ലായിരുന്നുഅ​പ​ക​ടം. ഷൈ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​യി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ പോകു​ന്പോ​ൾ നാ​യ കു​റു​കെ ചാ​ടി സ്കൂ​ട്ട​ർ മ​റി​യുകയായിരുന്നു. ‌

ത​ല​യ്ക്കും ശ​രീ​ര​മാ​സ​ക​ല​വും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷൈ​നി​യെ ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​വും എ​ത്തി​ച്ചെ​ങ്കി​ലും സ്ഥി​തി ഗു​രു​ത​ര​മാ​വു​ക​യും തു​ട​ർ​ന്ന് അ​വി​ടെ നി​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു. ഇ​വി​ടെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റുമോാ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു. തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​ക്ക​ൾ: ഷാ​രോ​ണ്‍, ഷൈ​ൻ (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.