ജോ​ര്‍​ദാ​നി​ല്‍ കു​ടു​ങ്ങി​യ പൃ​ഥ്വി​രാ​ജും സം​ഘ​വും തി​രി​ച്ചെ​ത്തി
Saturday, May 23, 2020 1:17 AM IST
നെ​ടു​മ്പാ​ശേ​രി: കോ​വി​ഡ് 19തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ലോ​ക്ക് ഡൗ​ണ്‍ മൂ​ലം ജോ​ര്‍​ദാ​നി​ല്‍ കു​ട​ങ്ങി​ക്കി​ട​ന്ന ന​ട​ന്‍ പൃ​ഥ്വി​രാ​ജും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി​യും അ​ട​ക്ക​മു​ള്ള 58 അം​ഗ സം​ഘം നാ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ ജോ​ര്‍​ദാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ അ​മ്മാ​നി​ല്‍​നി​ന്നു ഡ​ല്‍​ഹി വ​ഴി ഇ​ന്ന​ലെ രാ​വി​ലെ 9.06 നാ​ണു സം​ഘം കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്.

കോ​വി​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ പൂ​ര്‍​ത്തി​യാ​ക്കി ആ​ദ്യം പു​റ​ത്തെ​ത്തി​യ പൃ​ഥ്വി​രാ​ജ് ഒ​റ്റ​യ്ക്കു കാ​ര്‍ ഓ​ടി​ച്ചു ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ല്‍ സ​ജ്ജ​മാ​ക്കി​യ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു പോ​യി. സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യും. "ആ​ടു ജീ​വി​തം' എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു മാ​സം മു​മ്പാ​ണു സം​ഘം ജോ​ര്‍​ദാ​നി​ലേ​ക്കു പോ​യ​ത്.


മാ​ര്‍​ച്ച് 16നു ​ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. കോ​വി​ഡ് ഭീ​തി​യി​ൽ ഏ​പ്രി​ല്‍ ഒ​ന്നി​നു ഷൂ​ട്ടിം​ഗ് മു​ട​ങ്ങി. പി​ന്നീ​ടു ഷൂ​ട്ടിം​ഗ് പു​ന​രാം​ഭി​ക്കു​ക​യും ഏ​പ്രി​ല്‍ 19നു ​പൂ​ര്‍​ത്തി​യാ​ക്കു​ക​യും​ചെ​യ്തു.
ലോ​ക്ക് ഡൗ​ണ്‍ മൂ​ലം അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കി​യ​തോ​ടെ സം​ഘ​ത്തി​നു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ന്‍ ക​ഴി​യാ​തെ വ​രി​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.