കോവിഡ് പ്രതിരോധം: സാമൂഹ്യസേവന വിഭാഗങ്ങളുടെ പ്രവർത്തനം അഭിനന്ദനാർഹമെന്നു മാർ പുളിക്കൽ
Saturday, May 23, 2020 12:51 AM IST
കോ​ട്ട​യം: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളോ​ടു പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ച്ചു സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ രൂ​പ​ത​ക​ളി​ലെ​യും സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​ങ്ങ​ളെ ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​ഭി​ന​ന്ദി​ച്ചു. തു​ട​ർ​ന്നും കോ​വി​ഡ് അ​തി​ജീ​വ​ന​ത്തി​നാ​യി ഏ​റ്റ​വും കാ​ര്യ​ക്ഷ​മ​മാ​യി നൂ​ത​നാ​ഭി​മു​ഖ്യ​ത്തോ​ടെ കൈ​കോ​ർ​ത്തു പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ല്ലാ സാ​മൂ​ഹ്യസേ​വ​ന വി​ഭാ​ഗ​ങ്ങ​ളും സ​ജ്ജ​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ക്രി​സ്തു​വി​നു പാ​വ​ങ്ങ​ളോ​ടും പി​ന്നാ​ക്കാ​വ​സ്ഥ​യി​ലു​ള്ള​വ​രോ​ടും ഉ​ണ്ടാ​യി​രു​ന്ന മ​നോ​ഭാ​വം ജാ​തി​-മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും പ​ങ്കു​വ​യ്ക്കു​ന്ന കാ​ര്യ​സ്ഥ ദൗ​ത്യ​മാ​ണ് സ​ഭ​യു​ടെ സാ​മൂ​ഹ്യ​ശു​ശ്രൂ​ഷ​യു​ടേ​തെ​ന്നും കെ​സി​ബി​സി ജ​സ്റ്റീ​സ് പീ​സ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ര​ള​ത്തി​ലെ ക​ത്തോ​ലി​ക്ക രൂ​പ​ത​ക​ളി​ലെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​ങ്ങ​ളു​ടെ ഡ​യ​റ​ക്‌​ട​ർ​മാ​രു​മാ​യി കാ​രി​ത്താ​സ് ഇ​ന്ത്യ ഡ​യ​റ​ക്ട​ർ​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സി​ൽ അ​ധ്യ​ക്ഷ​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.


കാ​രി​ത്താ​സ് ഇ​ന്ത്യ ഡ​യ​റ​ക്‌​ട​ർ ഫാ. ​പോ​ൾ മൂ​ഞ്ഞേ​ലി, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​ളി പു​ത്ത​ൻ​പു​ര, കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​ർ​ജ് വെ​ട്ടി​ക്കാ​ട്ടി​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ർ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, നി​യു​ക്ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്കു നേ​തൃ​ത്വം​ന​ൽ​കി. കേ​ര​ള​ത്തി​ലെ 32 ക​ത്തോ​ലി​ക്ക രൂ​പ​ത​ക​ളി​ലെ​യും സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ത്ത വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സി​ൽ ഓ​രോ രൂ​പ​ത​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള രൂ​പ​രേ​ഖ ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.