രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കുന്നേരം ഏ​ഴു വ​രെ​ യാത്രകൾക്കു പാ​സ് വേണ്ട
Saturday, May 23, 2020 12:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​വി​​​ലെ ഏ​​​ഴു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ഏ​​​ഴു മ​​​ണി​​​വ​​​രെ ജി​​​ല്ല​​​വി​​​ട്ട് യാ​​​ത്ര​​​ചെ​​​യ്യു​​​ന്ന​​​തി​​​ന് പോ​​​ലീ​​​സ് പാ​​​സ് ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ യാ​​​ത്ര​​​ക്കാ​​​ർ ഏ​​​തെ​​​ങ്കി​​​ലും ജി​​​ല്ല​​​യി​​​ലെ ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. യാ​​​ത്ര​​​ക്കാ​​​ർ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് ക​​​രു​​​തേ​​​ണ്ട​​​താ​​​ണ്.


രാ​​​ത്രി ഏ​​​ഴു മ​​​ണി​​​ക്കും രാ​​​വി​​​ലെ ഏ​​​ഴു​​​മ​​​ണി​​​ക്കും ഇ​​​ട​​​യ്ക്ക് ജി​​​ല്ല​​​വി​​​ട്ട് യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​തി​​​ന് പോ​​​ലീ​​​സ് പാ​​​സ് ആ​​​വ​​​ശ്യ​​​മാ​​​ണ്. മെ​​​ഡി​​​ക്ക​​​ൽ ആ​​​വ​​​ശ്യ​​​മു​​​ൾ​​​പ്പെ​​​ടെ വ​​​ള​​​രെ അ​​​ത്യാ​​​വ​​​ശ്യ​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു മാ​​​ത്ര​​​മേ രാ​​​ത്രി​​​യാ​​​ത്ര​​​യ്ക്ക് അ​​​നു​​​വാ​​​ദം ന​​​ൽ​​​കൂ​​​വെ​​​ന്നും സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.