ആഭ്യന്തര വിമാനസർവീസുകള്‍ 25 മുതല്‍, ബുക്കിംഗ് തുടങ്ങി
ആഭ്യന്തര വിമാനസർവീസുകള്‍ 25 മുതല്‍, ബുക്കിംഗ് തുടങ്ങി
Saturday, May 23, 2020 12:51 AM IST
നെ​​ടു​​മ്പാ​​ശേ​​രി: ലോ​​ക്ക് ഡൗ​​ണി​​നെ​​ത്തു​​ട​​ർ​​ന്നു നി​​ർ​​ത്തി​​വ​​ച്ചി​​രു​​ന്ന ആ​​ഭ്യ​​ന്ത​​ര വി​​മാ​​ന​​സ​​ർ​​വീ​​സു​​ക​​ള്‍ തി​​ങ്ക​​ളാ​​ഴ്ച മു​​ത​​ല്‍ തു​​ട​​ങ്ങും. വി​​മാ​​ന​​ക്ക​​മ്പ​​നി​​ക​​ൾ ഓ​​ൺ​​ലൈ​​ൻ ബു​​ക്കിം​​ഗ് തു​​ട​​ങ്ങി. സ​​ർ​​വീ​​സി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ള്‍ പൂ​​ര്‍ത്തി​​യാ​​യ​​താ​​യി സി​​യാ​​ല്‍ അ​​ധി​​കൃ​​ത​​ർ അ​​റ​​യി​​ച്ചു.

മു​​പ്പ​​ത് ശ​​ത​​മാ​​നം സ​​ർ​​വീ​​സു​​ക​​ൾ ന​​ട​​ത്താ​​നാ​​ണ് വി​​മാ​​ന​​ക്ക​​മ്പ​​നി​​ക​​ൾ​​ക്കു വ്യോ​​മ​​യാ​​ന മ​​ന്ത്രാ​​ല​​യം അ​​നു​​മ​​തി ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്. നെ​​ടു​​മ്പാ​​ശേ​​രി​​യി​​ല്‍നി​​ന്നു പ്ര​​തി​​വാ​​രം 113 സ​​ർ​​വീ​​സു​​ക​​ൾ ഉ​​ണ്ടാ​​കും. പൂ​​ർ​​ണ​​മാ​​യും യ​​ന്ത്ര​​സം​​വി​​ധാ​​ന​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ചാ​​യി​​രി​​ക്കും ചെ​​ക്ക്-​​ഇ​​ൻ, സു​​ര​​ക്ഷാ പ​​രി​​ശോ​​ധ​​ന, തി​​രി​​ച്ച​​റി​​യ​​ൽ പ്ര​​ക്രി​​യ​​ക​​ൾ.


മേ​​യ് 25 മു​​ത​​ൽ ജൂ​​ൺ 30 വ​​രെ നി​​ശ്ച​​യി​​ച്ചി​​ട്ടു​​ള്ള ആ​​ദ്യ​​ഘ​​ട്ട സ​​മ​​യ​​പ്പ​​ട്ടി​​ക​​യ​​നു​​സ​​രി​​ച്ച് അ​​ഗ​​ത്തി, ബം​​ഗ​​ളൂ​​രു, കോ​​ഴി​​ക്കോ​​ട്, ചെ​​ന്നൈ, ഡ​​ൽ​​ഹി, ഹൈ​​ദ​​രാ​​ബാ​​ദ്, ക​​ണ്ണൂ​​ർ, മും​​ബൈ, മൈ​​സൂ​​രു, പൂ​​നെ എ​​ന്നീ ന​​ഗ​​ര​​ങ്ങ​​ളി​​ലേ​​ക്കും തി​​രി​​ച്ചും സ​​ർ​​വീ​​സു​​ണ്ടാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.