വൈദ്യുതി ബില്‍: പരാതി പരിശോധിക്കാൻ നിർദേശം
Friday, May 22, 2020 11:50 PM IST
കൊച്ചി: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടിരുന്ന കാലത്ത് റീഡിംഗ് ഇല്ലാതെ നല്കിയ വൈദ്യുതി ബില്‍ പിന്‍വലിക്കണമെന്ന ആവശ്യം പരിശോധിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക് വൈദ്യുതി ബോര്‍ഡ് സെക്രട്ടറിക്കാണു നിര്‍ദേശം നല്‍കിയത്. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വാടക കെട്ടിടങ്ങളിലാണു കൂടുതല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്.