പ്ര​തി​പ​ക്ഷ​ നേ​താ​ക്ക​ൾക്കെതിരേയുള്ള നീ​ക്കം ജാ​ള്യ​ത മ​റ​യ്ക്കാ​നെന്നു യു​ഡി​എ​ഫ്
പ്ര​തി​പ​ക്ഷ​ നേ​താ​ക്ക​ൾക്കെതിരേയുള്ള നീ​ക്കം ജാ​ള്യ​ത മ​റ​യ്ക്കാ​നെന്നു യു​ഡി​എ​ഫ്
Thursday, April 9, 2020 10:40 PM IST
കൊ​ച്ചി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഇ​ട​തു​മു​ന്ന​ണി​യും സ​ര്‍​ക്കാ​രും ന​ട​ത്തു​ന്ന രാ​ഷ്‌​ട്രീ​യ​വ​ത്ക​ര​ണം പു​റ​ത്തു​വ​ന്ന​പ്പോ​ഴു​ള്ള ജാ​ള്യ​ത മ​റ​യ്ക്കു​ന്ന​തി​നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ക​ട​ന്നാ​ക്ര​മി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യും ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​റും ശ്ര​മി​ക്കു​ന്ന​തെ​ന്നു യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി.

കോ​വി​ഡി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച എ​ല്ലാ ന​ല്ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ക​ല​വ​റ​യി​ല്ലാ​ത്ത പി​ന്തു​ണ​യാ​ണ് യു​ഡി​എ​ഫ് ന​ല്‍​കി​യ​ത്.

കേ​ന്ദ്രസ​ര്‍​ക്കാ​രി​ല്‍​നി​ന്നു ല​ഭി​ക്കേ​ണ്ട പ​ണം ന​ഷ്ട​പ്പെ​ടു​ത്തി​യ​തും സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച പാ​ക്കേ​ജി​ലെ അ​പാ​ക​ത​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​തും സാ​ല​റി ച​ല​ഞ്ച് പോ​ലെ​യു​ള്ള ന​ട​പ​ടി​യി​ലെ ബു​ദ്ധി​മു​ട്ടു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​തും പ്ര​തി​പ​ക്ഷ​ ധ​ർ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്. പ്ര​ള​യ​കാ​ല​ത്ത് കി​ട്ടി​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ല്‍ ന​ട​ന്ന കോ​ടി​ക​ളു​ടെ അ​ഴി​മ​തി പു​റ​ത്തു​വ​ന്ന​തി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.


കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ രാ​ഷ്‌​ട്രീ​യം നോ​ക്കാ​തെ പി​ന്തു​ണ​യ്ക്കു​ന്ന യു​ഡി​എ​ഫ് നി​ല​പാ​ട് തു​ട​രു​മെ​ന്നും ആ​ര് എ​തി​ര്‍​ത്താ​ലും വീ​ഴ്ച​ക​ളും തെ​റ്റു​ക​ളും തു​റ​ന്നുപ​റ​യു​മെ​ന്നും യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.