മോറട്ടോറിയത്തിന്‍റെ മറവില്‍ കര്‍ഷകര്‍ കബളിപ്പിക്കപ്പെട്ടു: ഇന്‍ഫാം
മോറട്ടോറിയത്തിന്‍റെ മറവില്‍ കര്‍ഷകര്‍ കബളിപ്പിക്കപ്പെട്ടു: ഇന്‍ഫാം
Thursday, April 9, 2020 12:27 AM IST
കോ​ട്ട​യം: ലോ​ക്ക്ഡൗ​ണി​ന്‍റെ പേ​രി​ല്‍ കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളും റി​സ​ര്‍വ് ബാ​ങ്കും പ്ര​ഖ്യാ​പി​ച്ച ബാ​ങ്ക് വാ​യ്പ​ക​ളി​ന്മേ​ലു​ള്ള മോ​റ​ട്ടോ​റി​യം കാ​ര്‍ഷി​ക മേ​ഖ​ല​യ്ക്കും ക​ര്‍ഷ​ക​ര്‍ക്കും യാ​തൊ​രു നേ​ട്ട​വു​മു​ണ്ടാ​ക്കി​ല്ലെ​ന്നു ഇ​ൻ​ഫാം.

ക​ര്‍ഷ​ക​രെ ക​ബ​ളി​പ്പി​ച്ചു വ​ന്‍ പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​ണ് സ​ര്‍ക്കാ​രും ബാ​ങ്കു​ക​ളും ത​ള്ളി​യി​ട്ടി​രി​ക്കു​ന്ന​തെ​ന്നും ഇ​ന്‍ഫാം ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഷെ​വ​ലി​യ​ര്‍ അ​ഡ്വ.​വി.​സി. സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ഞ്ഞു. റി​സ​ര്‍വ് ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ച മോ​റ​ട്ടോ​റി​യം നി​ബ​ന്ധ​ന​ക​ള്‍ വാ​യ്പ​യെ​ടു​ത്ത​വ​ര്‍ക്കു ആ​ശ്വാ​സ​വു​മേ​കു​ന്നി​ല്ല. ബാ​ങ്കു​ക​ള്‍ക്കു കൂ​ടു​ത​ല്‍ സം​ര​ക്ഷ​ണ​വും വ​രു​മാ​ന​വും ഉ​റ​പ്പി​ക്കു​ന്ന ത​ന്ത്ര​മാ​ണി​ത്. മാ​ര്‍ച്ച് ഒ​ന്ന് മു​ത​ല്‍ മേ​യ് 31 വ​രെ മൂ​ന്നു മാ​സ​ങ്ങ​ളി​ലെ തി​രി​ച്ച​ട​വ് ഒ​ഴി​വാ​ക്കു​മെ​ന്നു പ​റ​യു​മ്പോ​ഴും ഇ​ക്കാ​ല​യ​ള​വി​ലെ മു​ത​ലും പ​ലി​ശ​യും മാ​സം തോ​റും പ​ലി​ശ​യ്ക്കു പ​ലി​ശ​യും ജൂ​ണ്‍ മു​ത​ല്‍ അ​ട​യ്ക്കേ​ണ്ടി വ​രും. സ്വ​ര്‍ണ​പ്പ​ണ​യ​ത്തി​ന്മേ​ല്‍ ബാ​ങ്കു​ക​ളി​ല്‍നി​ന്നു കു​റ​ഞ്ഞ പ​ലി​ശ​യി​ൽ ല​ഭി​ച്ചി​രു​ന്ന വാ​യ്പ കി​സാ​ന്‍ ക്രെ​ഡി​റ്റ് കാ​ര്‍ഡി​ലൂ​ടെ നി​യ​ന്ത്രി​ച്ചി​രി​ക്കു​ന്ന​ത് ഒ​ട്ടേ​റെ ക​ര്‍ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. റ​ബ​ര്‍, നെ​ല്ല്, പൈ​നാ​പ്പി​ള്‍, ക​ശു​വ​ണ്ടി, സു​ഗ​ന്ധ വ്യ​ഞ്ജ​ന​ങ്ങ​ള്‍, നാ​ളി​കേ​രം, ക്ഷീ​ര​മേ​ഖ​ല തു​ട​ങ്ങി സ​മ​സ്ത കൃ​ഷി മേ​ഖ​ല​ക​ളി​ലും രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍ മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ പ​രി​ഹൃ​ത​മാ​കി​ല്ലെ​ന്നും കാ​ര്‍ഷി​ക ഇ​ട​പെ​ട​ലു​ക​ളും ഉ​ല്‍പ്പ​ന്ന സം​ഭ​ര​ണ​ങ്ങ​ളും കേ​ടു​കൂ​ടാ​തെ ഉ​ല്‍പ്പ​ന്ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​നു​ള്ള പ​ദ്ധ​തി ന​ട​പ​ടി​ക​ളും സ​ര്‍ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.