അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് ധ​ന​സ​ഹാ​യം: കേ​ര​ള ബാ​ര്‍ കൗ​ണ്‍​സി​ല്‍ എ​ന്തു ന​ട​പ​ടി​ സ്വീകരിക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി
അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് ധ​ന​സ​ഹാ​യം: കേ​ര​ള ബാ​ര്‍ കൗ​ണ്‍​സി​ല്‍ എ​ന്തു ന​ട​പ​ടി​ സ്വീകരിക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി
Thursday, April 9, 2020 12:27 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ്-19 ​ഭീ​​​ഷ​​​ണി​​​യെ​​​ത്തു​​​ട​​​ര്‍​ന്ന് ലോ​​​ക്ക് ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ക​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍​ക്ക് ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്‍​കാ​​​ന്‍ കേ​​​ര​​​ള ബാ​​​ര്‍ കൗ​​​ണ്‍​സി​​​ല്‍ എ​​​ന്തു ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി വി​​​ശ​​​ദീ​​​ക​​​ര​​​ണ പ​​​ത്രി​​​ക ന​​​ല്‍​കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

അ​​​ഭി​​​ഭാ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി​​​യി​​​ല്‍ അം​​​ഗ​​​ങ്ങ​​​ള​​​ല്ലാ​​​ത്ത അ​​ഭി​​ഭാ​​ഷ​​ക​​ർ​​ക്കും സ​​​ഹാ​​​യം ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബാ​​​ര്‍ കൗ​​​ണ്‍​സി​​​ല്‍ അം​​​ഗ​​​ങ്ങ​​​ളും കേ​​​ര​​​ള ലോ​​​യേ​​​ഴ്‌​​​സ് ഫോ​​​റം ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​മാ​​​യ അ​​​ഡ്വ. മു​​​ഹ​​​മ്മ​​​ദ് ഷാ, ​​​അ​​​ഡ്വ. പി. ​​​അ​​​ബു സി​​​ദ്ദി​​​ഖ് എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. ഹ​​​ര്‍​ജി 15ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.