കെ.എം. മാണിയുടെ ഒന്നാം ചരമ വാർഷിക ദിനം അധ്വാനവർഗ ദിനമായി ആചരിക്കും
Thursday, April 9, 2020 12:14 AM IST
കോട്ടയം: കേരള കോണ്ഗ്രസ് -എം ചെയർമാനായിരുന്ന കെ.എം. മാണിയുടെ ഒന്നാം ചരമ വാർഷികദിനമായ ഇന്നു അധ്വാനവർഗദിനമായി ആചരിക്കുമെന്നു കേരള കോണ്ഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎയും ഡപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എംഎൽഎയും അറിയിച്ചു.
ജില്ലാ, നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സർക്കാർ നിർദേശങ്ങൾക്കു വിധേയമായി അതതു പ്രദേശങ്ങളിലെ സേവന, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടു പാർട്ടി കെ.എം. മാണിയുടെ സ്മരണ പുതുക്കുക. പ്രാദേശിക തലങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിച്ചു പ്രവർത്തകർ ദിനാചരണം നടത്തുകയെന്നും നേതാക്കൾ അറിയിച്ചു.