മൃ​ഗ​ങ്ങ​ളി​ലെ രോ​ഗ​സാ​ധ്യ​ത: മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി
മൃ​ഗ​ങ്ങ​ളി​ലെ രോ​ഗ​സാ​ധ്യ​ത: മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി
Wednesday, April 8, 2020 12:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് -19 മൃ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക് പ​​​ക​​​രാ​​​നു​​​ള്ള സാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് സം​​​സ്ഥാ​​​ന​​​ത്ത് രോ​​​ഗ​​​സാ​​​ധ്യ​​​താ നി​​​രീ​​​ക്ഷ​​​ണ മാ​​​ർ​​​ഗ​​​രേ​​​ഖ ചീ​​​ഫ് ഡി​​​സീ​​​സ് ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി. വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ മൃ​​​ഗ​​​ശാ​​​ല​​​യി​​​ലെ ക​​​ടു​​​വ​​​ക​​​ളി​​​ലും വ​​​ള​​​ർ​​​ത്തു​​​പൂ​​​ച്ച​​​യി​​​ലും കൊ​​​റോ​​​ണ വൈ​​​റ​​​സ് സാ​​​ന്നി​​​ധ്യം ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ന​​​ട​​​പ​​​ടി.

രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​യ മ​​​നു​​​ഷ്യ​​​രി​​​ൽ നി​​​ന്നാ​​​ണ് മൃ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് രോ​​​ഗ​​​ബാ​​​ധ​​​യു​​​ണ്ടാ​​​യ​​​ത്. മൃ​​​ഗ​​​ങ്ങ​​​ളി​​​ലെ രോ​​​ഗ​​​ബാ​​​ധ സം​​​ബ​​​ന്ധി​​​ച്ച് ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​യ യാ​​​തൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​വും സം​​​സ്ഥാ​​​ന​​​ത്ത് നി​​​ല​​​വി​​​ലി​​​ല്ല. കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ​​​യും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള​​​വ​​​രു​​​ടെ​​​യും വീ​​​ടു​​​ക​​​ളി​​​ലെ വ​​​ള​​​ർ​​​ത്തു​​​മൃ​​​ഗ​​​ങ്ങ​​​ളെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ വ​​​ച്ച് അ​​​സാ​​​ധാ​​​ര​​​ണ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളോ മ​​​ര​​​ണ​​​നി​​​ര​​​ക്കോ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടാ​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​ണം. വെ​​​റ്റ​​​റി​​​ന​​​റി ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ർ ജോ​​​ലി സ​​​മ​​​യ​​​ത്ത് മ​​​തി​​​യാ​​​യ വ്യ​​​ക്തി​​​സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം.


രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ വീ​​​ടു​​​ക​​​ളി​​​ലെ വ​​​ള​​​ർ​​​ത്തു​​​മൃ​​​ഗ​​​ങ്ങ​​​ളെ പ്ര​​​ത്യേ​​​കം പാ​​​ർ​​​പ്പി​​​ക്ക​​​ണം. നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള ആ​​​ളു​​​ക​​​ൾ വ​​​ള​​​ർ​​​ത്തു​​​മൃ​​​ഗ​​​ങ്ങ​​​ളെ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​ത് ക​​​ഴി​​​വ​​​തും ഒ​​​ഴി​​​വാ​​​ക്കു​​​ക. മാ​​​സ്ക്, ഗ്ലൗ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ ധ​​​രി​​​ച്ച് മാ​​​ത്രം മൃ​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ഇ​​​ട​​​പ​​​ഴ​​​കു​​​ക. മ​​​നു​​​ഷ്യ​​​രി​​​ൽ നി​​​ന്ന് മൃ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക് രോ​​​ഗ​​​ബാ​​​ധ​​​യു​​​ണ്ടാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ വ​​​ള​​​ർ​​​ത്തു​​​മൃ​​​ഗ​​​ങ്ങ​​​ളോ​​​ട് അ​​​മി​​​ത​​​മാ​​​യ അ​​​ടു​​​പ്പം പു​​​ല​​​ർ​​​ത്തു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക. വ​​​ള​​​ർ​​​ത്തു​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ പാ​​​ർ​​​പ്പി​​​ട​​​ങ്ങ​​​ൾ വൃ​​​ത്തി​​​യാ​​​ക്കി അ​​​ണു​​​നാ​​​ശി​​​നി ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ണു​​​വി​​​മു​​​ക്ത​​​മാ​​​ക്കി സൂ​​​ക്ഷി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.