ഇ​ന്ന​ലെ കോവിഡ് ഭേ​​​ദ​​മാ​​​യ​​​ത് 14 പേ​​​ർ​​​ക്ക്
ഇ​ന്ന​ലെ കോവിഡ് ഭേ​​​ദ​​മാ​​​യ​​​ത് 14 പേ​​​ർ​​​ക്ക്
Saturday, April 4, 2020 1:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് -19 ബാ​​​ധി​​​ച്ച് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന 14 പേ​​​ർ​​​ക്ക് ഇ​​​ന്ന​​​ലെ രോ​​​ഗം ഭേ​​​ദ​​​മാ​​​യി. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന അ​​​ഞ്ചും കാ​​​സ​​​ർ​​​ഗോ​​​ഡുനി​​​ന്നു​​​ള്ള മൂ​​​ന്നും ഇ​​​ടു​​​ക്കി, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​കളി​​​ൽനി​​​ന്നു​​​​ള്ള ര​​​ണ്ടു പേ​​​ർ​​​വീ​​​ത​​​വും (കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ നി​​​ന്നു​​​ള്ള ഒ​​​രാ​​​ൾ) പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ൽനി​​​ന്ന് ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കു​​​മാ​​​ണ് ഇ​​​ന്ന​​​ലെ രോ​​​ഗം ഭേ​​​ദ​​​മാ​​​യ​​​താ​​​യി പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം വ​​​ന്ന​​​ത്.

251 പേ​​​രാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. ഇ​​​ന്ന​​​ലെ രോ​​​ഗം ഭേ​​​ദ​​​മാ​​​യ​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ ആ​​​കെ 42 പേ​​​രാ​​​ണ് ചി​​​കി​​​ത്സ ക​​ഴി​​ഞ്ഞ് ആ​​​ശു​​​പ​​​ത്രി വി​​​ട്ട​​​ത്. സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ 295 പേ​​​ർ​​​ക്കാ​​​ണു രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ ഒ​​​ൻ​​​പ​​​തു പേ​​​ർ​​ക്ക് കോ​​​വി​​​ഡ് -19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽനി​​​ന്ന് ഏ​​​ഴു​​​ പേ​​​രും തൃ​​​ശൂ​​​ർ, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽനി​​​ന്ന് ഓ​​​രോ​​​രു​​​ത്ത​​​രു​​​മാ​​​ണ് ഇ​​​തി​​ലു​​ള്ള​​​ത്.

ഇ​​വ​​രി​​​ൽ നാ​​​ലു​​​പേ​​​ർ ദു​​​ബാ​​​യി​​​ൽനി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ പ്ര​​​വാ​​​സി​​​ക​​​ളാ​​​ണ്. ഷാ​​​ർ​​​ജ, അ​​​ബു​​​ദാ​​​ബി, നി​​​സാ​​​മു​​​ദീ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽനി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ് മൂ​​​ന്നു​​​ പേ​​​ർ. സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് മ​​​റ്റു ര​​​ണ്ടു പേ​​​ർ​​​ക്കു രോ​​​ഗ​​​മു​​​ണ്ടാ​​​യ​​​ത്.
വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 1,69,997 പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. ഇ​​​വ​​​രി​​​ൽ 1,69,291 പേ​​​ർ വീ​​​ടു​​​ക​​​ളി​​​ലും 706 പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലു​​​മാ​​​ണ്. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​ളു​​​ള്ള 9139 വ്യ​​​ക്തി​​​ക​​​ളു​​​ടെ സാ​​​ന്പി​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ ല​​​ഭ്യ​​​മാ​​​യ 8126 സാ​​​ന്പി​​​ളു​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​നാഫ​​​ലം നെ​​​ഗ​​​റ്റീവ് ആ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.