സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ കോ​വി​ഡ് വാർ ​റൂം 24 മ​ണി​ക്കൂ​റും പ്ര​വ൪​ത്തി​ക്കും
Saturday, April 4, 2020 1:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ്19 പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ ആ​​​രം​​​ഭി​​​ച്ച വാ​​​ർ റൂം 24 ​​​മ​​​ണി​​​ക്കൂ​​​റും പ്ര​​​വ൪​​​ത്തി​​​ക്കും. മൂ​​​ന്നു ഷി​​​ഫ്റ്റു​​​ക​​​ളി​​​ലാ​​​യാ​​​ണു പ്ര​​​വ​​​ർ​​​ത്ത​​​നം. ഒ​​​രേ​​​സ​​​മ​​​യം ര​​​ണ്ട് ഐ​​​എ​​​എ​​​സു​​​കാ൪ മേ​​​ൽ​​​നോ​​​ട്ട ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​മെ​​​ന്നും പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

ഐ​​​എ​​​എ​​​സു​​​കാ​​​രാ​​​യ ഡോ.​​​എ. കൗ​​​ശി​​​ഗ​​​ൻ, ഡോ.​​​എ​​​സ്. കാ​​​ർ​​​ത്തി​​​കേ​​​യ​​​ൻ, വി.​​​ആ​​​ർ. പ്രേം​​​കു​​​മാ​​​ർ, ജെ​​​റോ​​​മി​​​ക് ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ​​​ക്ക് കൂ​​​ടി വാ​​​ർ​​​റൂ​​​മി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട ചു​​​മ​​​ത​​​ല​​​ക​​​ൾ ന​​​ൽ​​​കി.

ഇ​​​തി​​​നു പു​​​റ​​​മേ, സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ കൈ​​​ക​​​ളി​​​ൽ ത​​​ട​​​സ​​​മി​​​ല്ലാ​​​തെ എ​​​ത്തു​​​ന്നു​​​വെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്തി ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​ള്ള ചു​​​മ​​​ത​​​ല ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യാ​​​യ ജോ​​​ഷി മൃ​​​ണ്മ​​​യി ശ​​​ശാ​​​ങ്കി​​​നു ന​​​ൽ​​​കി. ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ളു​​​ടെ ല​​​ഭ്യ​​​ത സം​​​ബ​​​ന്ധി​​​ച്ച് ദൈ​​​നം​​​ദി​​​ന റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭ്യ​​​മാ​​​ക്ക​​​ൽ, റേ​​​ഷ​​​ൻ പൊ​​​തു​​​വി​​​ത​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​യ​​​ർ​​​ന്നു വ​​​രു​​​ന്ന പ​​​രാ​​​തി​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യു​​​ടെ ചു​​​മ​​​ത​​​ല ന​​​ര​​​സിം​​​ഹു​​​ഗാ​​​രി തേ​​​ജ് ലോ​​​ഹി​​​ത് റെ​​​ഡ്ഡി​​​ക്ക് ന​​​ൽ​​​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.