46 ഒ​മാ​ൻ പൗ​ര​ന്മാ​ർ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി
46 ഒ​മാ​ൻ പൗ​ര​ന്മാ​ർ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി
Saturday, April 4, 2020 1:03 AM IST
നെ​ടു​മ്പാ​ശേ​രി: കോ​വി​ഡി​നെ​ത്തു​ട​ർ​ന്നു സം​സ്ഥാ​ന​ത്തു കു​ടു​ങ്ങി​യ 53 ഒ​മാ​ൻ പൗ​ര​ന്മാ​രി​ൽ 46 പേ​ർ നാ​ട്ടി​ലേ​ക്കു തി​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ കൊ​ച്ചി അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പു​റ​പ്പെ​ട്ട ഒ​മാ​ൻ എ​യ​ർ വി​മാ​ന​ത്തി​ലാ​ണ് ഇ​വ​ർ പോ​യ​ത്. ഒ​മാ​ൻ എം​ബ​സി ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു മ​ട​ക്ക​യാ​ത്ര.

ബാ​ക്കി ഏ​ഴു പേ​രെ വി​വി​ധ സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ൽ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റി. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങി​ൽ ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്കും മ​റ്റു​മാ​യി എ​ത്തി​യ​വ​രാ​യി​രു​ന്നു ഒ​മാ​ൻ പൗ​ര​ന്മാ​ർ. ഇ​ന്ത്യ​യി​ൽ കു​ടു​ങ്ങി​യ ഫ്ര​ഞ്ച് പൗ​ര​ന്മാ​രെ നാ​ട്ടി​ൽ എ​ത്തി​ക്കാ​നാ​യി എ​യ​ർ ഇ​ന്ത്യ​യു​ടെ വി​മാ​നം ഇ​ന്നു കൊ​ച്ചി​യി​ൽ​നി​ന്നു പു​റ​പ്പെ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.