കോവിഡ്: ഉസ്മാൻ അടക്കം രണ്ടു പേർ ആശുപത്രി വിട്ടു
കോവിഡ്: ഉസ്മാൻ അടക്കം രണ്ടു പേർ ആശുപത്രി വിട്ടു
Saturday, April 4, 2020 12:44 AM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച​വ​രി​ൽ ര​ണ്ടു​പേ​രു​ടെ കൂ​ടി മൂ​ന്നാ​മ​ത്തെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​തോ​ടെ ഇ​വ​ർ ആ​ശു​പ​ത്രി വി​ട്ടു.

ജി​ല്ല​യി​ൽ ര​ണ്ടാ​മ​തു രോ​ഗം ബാ​ധി​ച്ച തൊ​ടു​പു​ഴ കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​യും കോ​ണ്‍ഗ്ര​സ് നേ​താ​വാ​യ എ.​പി.​ ഉ​സ്മാ​നു​മാ​ണ് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സൊലേ​ഷ​ൻ വാ​ർ​ഡി​ൽ​നി​ന്നു ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്. 14 ദി​വ​സം ഇ​വ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം.

ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് ഇ​വ​രു​ടെ സ്ര​വം ശേ​ഖ​രി​ച്ച് ആ​ല​പ്പു​ഴ​യി​ലെ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ച്ച​ത്. ഇ​ന്ന​ലെ രോ​ഗം ഭേ​ദ​മാ​യെ​ന്ന് അ​വ​സാ​ന പ​രി​ശോ​ധ​ന ഫ​ലം വ​ന്നു. എ.​പി. ഉ​സ്മാ​ന് മാ​ർ​ച്ച് 26നാ​ണ് രോ​ഗം സ്ഥിരീ​ക​രി​ച്ച​ത്. ദു​ബാ​യി​ൽ​നി​ന്നെ​ത്തി​യ കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​ക്ക് 25നാ​ണ് രോ​ഗം സ്ഥിരീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.