കു​ളി​ക്കാ​നി​റ​ങ്ങി​യ കോ​ള​ജ് വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു
കു​ളി​ക്കാ​നി​റ​ങ്ങി​യ കോ​ള​ജ് വി​ദ്യാ​ർ​ഥി  മു​ങ്ങി മ​രി​ച്ചു
Saturday, April 4, 2020 12:30 AM IST
എ​ട​ത്വ: കു​ളി​ക്കാ​നി​റ​ങ്ങി​യ കോ​ള​ജ് വി​ദ്യാ​ർ​ഥി മ​ണി​മ​ല ആ​റ്റി​ൽ മു​ങ്ങി മ​രി​ച്ചു. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ നാ​ര​ക​ത്ത​റ​മു​ട്ട് ത​ട​ത്തി​ൽ സ​ജി​യു​ടെ മ​ക​ൻ ജെ​യ്സ​ണ്‍ (21) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ത​ല​വ​ടി പു​ര​യ്ക്ക​ൽ ക​ട​വി​നു സ​മീ​പം മ​ണി​മ​ല ആ​റ്റി​ൽ വ​ച്ചാ​ണ് സം​ഭ​വം.

സു​ഹ്യ​ത്താ​യ രോ​ഹി​ത്തു​മൊ​ത്തു കു​ളി​ക്കാ​ൻ എ​ത്തി​യ​താ​ണ്. ആ​റി​നു കു​റു​കെ ഇ​രു​വ​രും നീ​ന്തി​യെ​ങ്കി​ലും ഇ​ട​യ്ക്ക് വ​ച്ച് ജെ​യ്സ​ന്‍റെ കാ​ൽ കു​ഴ​ഞ്ഞ് ആ​ഴ​ത്തി​ലേ​ക്കു മു​ങ്ങു​ക​യാ​യി​രു​ന്നു. രോ​ഹി​ത്തി​ന്‍റെ നി​ല​വി​ളി കേ​ട്ട് സ​മീ​പ​വാ​സി​ക​ൾ ആ​റ്റി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തി​രു​വ​ല്ല​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ തെ​ര​ച്ചി​ലി​ലാ​ണു മൃ​ത​ദേ​ഹം ക​ര​യ്ക്ക് എ​ത്തി​ച്ച​ത്. മ​ല്ല​പ്പ​ള്ളി മാ​ർ ഇ​വാ​നി​യേ​ഴ്സ് കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥിയാ​ണ്. പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി മൃ​ത​ദേ​ഹം തി​രു​വ​ല്ല സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. അമ്മ: ജി​ഷ. ഏ​ക സ​ഹോ​ദ​ര​ൻ ജെ​സ്‌വി​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.