പ്രതിസന്ധിയിലായ വ്യാപാരികൾക്കു പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഏകോപന സമിതി
Saturday, April 4, 2020 12:20 AM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് -19 കാ​ര​ണം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യ വ്യാ​പാ​രി​ക​ൾ​ക്കു സം​സ്ഥാ​ന സ​ർ​ക്കാ​ർ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി. സ​ർ​ക്കാ​ർ ഖ​ജ​നാ​വു​ക​ളി​ലേ​ക്കു കോ​ടി​ക്ക​ണ​ക്കി​നു രൂ​പ നി​കു​തി​യി​ന​ത്തി​ലും മ​റ്റു​മാ​യി ന​ൽ​കു​ന്ന വ്യാ​പാ​ര മേ​ഖ​ല​യെ സ​ർ​ക്കാ​ർ പാ​ടേ അ​വ​ഗ​ണി​ച്ചെ​ന്നും വ്യാ​പാ​രി സ​മൂ​ഹ​ത്തോ​ടു ചി​റ്റ​മ്മ ന​യ​മാ​ണ് സ​ർ​ക്കാ​രു​ക​ൾ പു​ല​ർ​ത്തി വ​രു​ന്ന​തെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ങ്ങ​ളി​ൽ വ്യാ​പാ​രി​ക​ൾ​ക്കു ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ ഒ​രു വ്യാ​പാ​രി​ക്കും സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ച്ചി​ട്ടി​ല്ല. മ​റ്റു മേ​ഖ​ല​ക​ൾ​ക്കു പ്ര​ഖ്യാ​പി​ച്ച​തു​പോ​ലെ വ്യാ​പാ​ര മേ​ഖ​ല​യ്ക്കും അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണം. ബാ​ങ്ക് വാ​യ്പ​ക​ൾ​ക്കു മാ​ത്ര​മാ​ണ് 90 ദി​വ​സ​ത്തേ​ക്കു മൊ​റ​ട്ടോ​റി​യം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​തു ല​ഭി​ക്കു​ന്ന​തു മാ​ർ​ച്ച് ഒ​ന്നു വ​രെ ത​വ​ണ മു​ട​ക്ക​മി​ല്ലാ​തെ അ​ട​ച്ച​വ​ർ​ക്കു മാ​ത്ര​മേ മൊ​റട്ടോ​റി​യം ല​ഭി​ക്കു. മാ​ർ​ച്ച് ഒ​ന്ന് എ​ന്ന പ​രി​ധി എ​ടു​ത്ത് ക​ള​ഞ്ഞ്. അ​തി​ന് മു​ന്പ് ഉ​ള്ള​വ​ർ​ക്കു​കൂ​ടി മൊ​റ​ട്ടോ​റി​യം ല​ഭ്യ​മാ​ക്ക​ണം. മൊ​റട്ടോ​റി​യം കാ​ലാ​വ​ധി ആ​റു​മാ​സ​മാ​ക്ക​ണം. ഈ ​കാ​ല​യ​ള​വി​ലെ പ​ലി​ശ​യും ഒ​ഴി​വാ​ക്കി ന​ൽ​ക​ണം.

ബാ​ങ്കി​ൽ കു​ടി​ശി​ക ഉ​ണ്ടാ​യി​രു​ന്ന വ്യാ​പാ​രി​ക​ളു​ടെ മേ​ലു​ള്ള ന​ട​പ​ടി നി​ർ​ത്തി വ​ച്ച് അ​ട​യ്ക്കാ​ൻ ഒ​രു വ​ർ​ഷ​മെ​ങ്കി​ലും സാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്നും രാ​ജു അ​പ്സ​ര ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് 19 നെ ​പ്ര​കൃ​തി ദു​ര​ന്ത​ത്തി​ന്‍റെ (എ​ക്സ്ഗ്രേ​ഷ്യ ആ​നു​കൂ​ല്യം) പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി വ്യാ​പാ​രി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി 5,000 രൂ​പ ധ​ന​സ​ഹാ​യം വ്യാ​പാ​രി ക്ഷേ​മ ബോ​ർ​ഡി​ൽ​നി​ന്നു ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കേ​ര​ള വ്യാ​പാ​രി ക്ഷേ​മ ബോ​ർ​ഡ് ചെ​യ​ർ​മാ​നും സം​സ്ഥാ​ന ധ​ന​മ​ന്ത്രി​യു​മാ​യ ഡോ.‌​ടി.​എം. തോ​മ​സ് ഐ​സ​ക്കി​നു നി​വേ​ദ​നം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.