എ​ല്ലാ ജി​ല്ല​ക​ളി​ലും ഡ്രോ​ൺ നി​രീ​ക്ഷ​ണ​വു​മാ​യി പോ​ലീ​സ്
എ​ല്ലാ ജി​ല്ല​ക​ളി​ലും ഡ്രോ​ൺ  നി​രീ​ക്ഷ​ണ​വു​മാ​യി പോ​ലീ​സ്
Saturday, April 4, 2020 12:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ കൊ​​​റോ​​​ണ വൈ​​​റ​​​സ് വ്യാ​​​പി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ മ​​​റി​​​ക​​​ട​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​വ​​​രെ ക​​​ണ്ടു​​​പി​​​ടി​​​ക്കാ​​​ൻ കേ​​​ര​​​ള പോ​​​ലീ​​​സ് സൈ​​​ബ​​​ർ​​​ഡോ​​​മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും വി​​​വി​​​ധ ഡ്രോ​​​ൺ അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​മാ​​​യി ചേ​​​ർ​​​ന്ന് ഡ്രോ​​​ൺ നി​​​രീ​​​ക്ഷ​​​ണം ശ​​​ക്ത​​​മാ​​​ക്കി. ഏ​​​ക​​​ദേ​​​ശം 300 ഓ​​​ളം ഡ്രോ​​​ണു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ജി​​​ല്ല​​​ക​​​ൾ തോ​​​റും സ​​​ർ​​​വൈ​​​ല​​​ൻ​​​സ് ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​ത്.


കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു നി​​​രീ​​​ക്ഷ​​​ണം ഏ ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് . ഇ​​​തി​​​ന്‍റെ സം​​​സ്ഥാ​​​ന ത​​​ല ഏ​​​കോ​​​പ​​​ന​​​വും അ​​​വ​​​ലോ​​​ക​​​ന​​​വും പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് വ​​​ച്ച് ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ​​​യും എ​​​ഡി​​​ജി​​​പി മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാ​​​മും ചേ​​​ർ​​​ന്ന് നി​​​ർ​​​വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.