സാ​ല​റി ച​ല​ഞ്ചി​ല്‍​നി​ന്നു ന​ഴ്‌​സു​മാ​രെ ഒ​ഴി​വാ​ക്ക​ണം: ടി​എ​ന്‍​എ​ഐ
Saturday, April 4, 2020 12:20 AM IST
കൊ​ച്ചി: നി​ബ​ന്ധി​ത സാ​ല​റി ച​ല​ഞ്ചി​ല്‍​നി​ന്ന് ന​ഴ്‌​സു​മാ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ട്രെ യിൻ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ (ടി​എ​ന്‍​എ​ഐ) കേ​ര​ളാ ഘ​ട​കം മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി എ​ന്നി​വ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി. കോ​വി​ഡ് 19 മ​ഹാ​മാ​രി ആ​ഗോ​ള ത​ല​ത്തി​ല്‍ ഭീ​തി​ജ​ന​ക​മാ​യി വ്യാപിക്കുന്ന വേ​ള​യി​ല്‍ കേ​ര​ള മോ​ഡ​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടതിലും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​രോ​ധം തീ​ര്‍​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​ലും സം ഘടന സ​ന്തോ​ഷം അ​റി​യി​ച്ചു.

മ​ഹാ​വി​പ​ത്തി​നെ നേ​രി​ടാ​ന്‍ സ്വ​ന്തം കു​ടും​ബ​ങ്ങ​ളി​ല്‍​നി​ന്നു വി​ട്ടു​നി​ന്ന് നി​സ്വാ​ര്‍​ഥ സേ​വ​നം ന​യി​ക്കു​ന്ന​വ​രാ​ണ് ന​ഴ്‌​സു​മാ​ര്‍. കോ​വി​ഡ് 19ന് ​എ​തി​രേ ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങി​ത്തിരി​ച്ച ന​ഴ്‌​സു​മാ​ര്‍, മ​റ്റു വി​ഭാ​ഗ​ങ്ങ​ളും, സ​ര്‍​ക്കാ​രു​മാ​യി കൈ​കോ​ര്‍​ത്തു ന​ല്ല രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​ണ്. ഈ ​വ​സ്തു​ത​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ന​ഴ്‌​സു​മാ​രെ നി​ബ​ന്ധി​ത സാ​ല​റി ച​ല​ഞ്ചി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.