കർണാടക സുപ്രീംകോടതിയിലേക്ക്; അ​തി​ർ​ത്തി അ​ട​ഞ്ഞു​ത​ന്നെ
Friday, April 3, 2020 1:08 AM IST
കാ​സ​ര്‍​ഗോ​ഡ്: ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും ത​ല​പ്പാ​ടി ചെ​ക്ക്‌​പോ​സ്റ്റി​ലെ അ​തി​ർ​ത്തി തു​റ​ക്കാ​തെ ക​ർ​ണാ​ട​ക. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സു​പ്രീംകോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്കാ​നാ​ണ് ക​ർ​ണാ​ട​ക​യു​ടെ നീ​ക്കം. ത​ല​പ്പാ​ടി ചെ​ക്പോ​സ്റ്റി​ൽ അ​വ​ർ കൂ​ടു​ത​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​മു​ണ്ട്.

കേ​ര​ള​ത്തി​ൽ​നി​ന്ന് അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന​വ​രെ പ​രി​ശോ​ധി​ക്കാ​ന്‍ ത​ല​പ്പാ​ടി​യി​ല്‍ ഡോ​ക്ട​റെ നി​യ​മി​ക്കു​മെ​ന്നും പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ രോ​ഗി​ക​ളെ പോ​കാ​ന്‍ അ​നു​വ​ദി​ക്കു​മെ​ന്നും ക​ർ​ണാ​ട​ക സ​ർ​ക്കാ​ര്‍ നേ​ര​ത്തേ അ​റി​യി​ച്ച​തും ഇ​തു​വ​രെ ന​ട​പ്പാ​യി​ല്ല.

അ​തേ​സ​മ​യം, കേ​ര​ള​വു​മാ​യു​ള്ള അ​തി​ർ​ത്തി​ക​ള്‍ തു​റ​ക്കാ​ന്‍ ക​ർ​ണാ​ട​ക​ത്തോ​ട് നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി സു​പ്രീംകോ​ട​തി​യി​ല്‍ ന​ല്കി​യ ഹ​ർ​ജി ഇ​ന്നു പ​രി​ഗ​ണി​ക്കും. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ് സു​പ്രീംകോ​ട​തി വാ​ദം കേ​ള​ൾ​ക്കു​ക. ത​ല​പ്പാ​ടി ചെ​ക്ക് പോ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​തി​ർ​ത്തി റോ​ഡു​ക​ള്‍ അ​ട​ച്ചി​ട്ട ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും എം​പി ഹ​ർ​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. അ​തി​ർ​ത്തി​ക​ൾ ലോ​ഡു​ക​ണ​ക്കി​ന് മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി ക​ർ​ണാ​ട​ക അ​ട​ച്ച​തോ​ടെ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ടു​ക​യും മ​തി​യാ​യ ചി​കി​ത്സ കി​ട്ടാ​തെ ഏ​ഴ് ജീ​വ​നു​ക​ള്‍ പൊ​ലി​യു​ക​യും ചെ​യ്ത കാ​ര്യ​വും സു​പ്രീം​കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.