സാ​ല​റി ച​ല​ഞ്ച് ഏ​ക​പ​ക്ഷീ​യ​മാ​യി ന​ട​പ്പാ​​ക്ക​രു​ത്: ഉ​മ്മ​ൻ ചാ​ണ്ടി
സാ​ല​റി ച​ല​ഞ്ച് ഏ​ക​പ​ക്ഷീ​യ​മാ​യി  ന​ട​പ്പാ​​ക്ക​രു​ത്: ഉ​മ്മ​ൻ ചാ​ണ്ടി
Friday, April 3, 2020 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ല​​​റി ച​​​ല​​​ഞ്ചി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​ക്കൂ​​​ടി വി​​​ശ്വാ​​​സ​​​ത്തി​​​ലെ​​​ടു​​​ത്തു കൊ​​​ണ്ടു​​​ള്ള തീ​​​രു​​​മാ​​​ന​​​മാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തുനി​​​ന്നും ഉ​​​ണ്ടാ​​​കേ​​​ണ്ട​​​തെ​​​ന്ന് മു​​​ൻ ​മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി.

കോ​​​വി​​​ഡ്19 മ​​​ഹാ​​​മാ​​​രി​​​യു​​​ടെ വ്യാ​​​പ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ത​​​ക​​​ർ​​​ന്ന സാ​​​ന്പ​​​ത്തി​​​ക സ്ഥി​​​തി​​​യി​​​ൽ നി​​​ന്നു ക​​​ര​​​ക​​​യ​​​റാ​​​ൻ സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണം തേ​​​ടു​​​ന്ന സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട് സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണ്. എ​​​ല്ലാ​​​വ​​​രും അ​​​തി​​​നോ​​​ട് സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ, ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽനി​​​ന്നു ശ​​​ന്പ​​​ളം പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​തെ അ​​​വ​​​രു​​​ടെ വി​​​ശ്വാ​​​സ​​​മാ​​​ർ​​​ജി​​​ച്ചു വേ​​​ണം സാ​​​ല​​​റി ച​​​ല​​​ഞ്ച് ന​​​ട​​​പ്പ​​​ാക്കാ​​​നെ​​​ന്ന് ഉ​​​മ്മ​​​ൻ ചാ​​​ണ്ടി പ​​​റ​​​ഞ്ഞു.

രാ​​​ജ്യ​​​ത്തും സം​​​സ്ഥാ​​​ന​​​ത്തും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ഗു​​​രു​​​ത​​​ര​​​മാ​​​യ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​ക്കി​​​ട​​​യി​​​ൽ കി​​​ട്ടു​​​ന്ന ശ​​​ന്പ​​​ളംകൊ​​​ണ്ട് ജീ​​​വി​​​ക്കാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്നവ​​​രാ​​​ണ് ഭൂ​​​രി​​​ഭാ​​​ഗം​​​ പേ​​​രും. എ​​​ന്നാ​​​ൽ ഇ​​​ന്നു സം​​​സ്ഥാ​​​ന​​​വും സ​​​ർ​​​ക്കാ​​​രും നേ​​​രി​​​ടു​​​ന്ന അ​​​നി​​​ത​​​ര​​​സാ​​​ധാ​​​ര​​​ണ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും ഏ​​​ക മ​​​ന​​​സോ​​​ടെ​​​യു​​​ള്ള സ​​​ഹ​​​വ​​​ർ​​​ത്തി​​​ത്വം അ​​​ത്യ​​​ന്താ​​​പേ​​​ക്ഷി​​​ത​​​മാ​​​ണ്.


കൊ​​​റോ​​​ണ പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്നണി​​​പ്പോ​​​രാ​​​ളി​​​ക​​​ളാ​​​യി നി​​​ല​​​കൊ​​​ള്ളു​​​ന്ന ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും ലോ​​​ക് ഡൗ​​​ണു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഏ​​​റെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നി​​​റ​​​ഞ്ഞ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​ർ​​​മ​​​നി​​​ര​​​ത​​​രാ​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും അ​​​ഗ്നി​​​ശ​​​മ​​​ന സേ​​​നാ​​​വി​​​ഭാ​​​ഗ​​​ത്തെ​​​യും ഡി​​​സാ​​​സ്റ്റ​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​ല്ലാ വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും ലാ​​​സ്റ്റ് ഗ്രേ​​​ഡ്, ദി​​​വ​​​സ​​​വേ​​​ത​​​ന ജീ​​​വ​​​ന​​​ക്കാ​​​രെയും സാ​​​ല​​​റി ച​​​ല​​​ഞ്ചി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.