ഇടുക്കിയിൽ അഞ്ചുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
ഇടുക്കിയിൽ അഞ്ചുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
Friday, April 3, 2020 12:10 AM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ അ​ഞ്ചു​പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം പ​ത്താ​യി. ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത തൊ​ടു​പു​ഴ കു​ന്പം​ക​ല്ല് സ്വ​ദേ​ശി​യാ​യ 58കാ​ര​ൻ, നേ​ര​ത്തെ രോ​ഗം ബാ​ധി​ച്ച് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന ചു​രു​ളി സ്വ​ദേ​ശി​യു​ടെ 70 വ​യ​സു​ള്ള അ​മ്മ, 35 വ​യ​സു​ള്ള ഭാ​ര്യ, പ​ത്തു വ​യ​സു​ള്ള മ​ക​ൻ, ബൈ​സ​ണ്‍വാ​ലി​യി​ലെ അ​ധ്യാ​പി​ക​യു​ടെ ഏ​ഴു വ​യ​സു​ള്ള മ​ക​ൻ എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​ൽ ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ന്പം​ക​ല്ല് സ്വ​ദേ​ശി ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​നി​ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ 23നാ​ണ് നി​സാ​മു​ദീ​നി​ൽ​നി​ന്നു വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്. സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​ല​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തി​രു​ന്നി​ട്ടും ഇ​ദ്ദേ​ഹ​ത്തെ ആ​രോ​ഗ്യ​വ​കു​പ്പ് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. ഇ​തി​നു പു​റ​മേ ഇ​ദ്ദേ​ഹ​വു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ൻ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്.


നേ​ര​ത്തേ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഇ​ടു​ക്കി​യി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​തി​ലൂ​ടെ​യാ​ണു ചു​രു​ളി സ്വ​ദേ​ശി​ക്കും അ​ധ്യാ​പി​ക​യ്ക്കും രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​വ​രി​ലൂ​ടെ​യാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വ​ർ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ലാ​ണ്. ജി​ല്ല​യി​ൽ ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച ബ്രി​ട്ടീ​ഷ് സ്വ​ദേ​ശി സു​ഖം പ്രാ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ക​ഴി​ഞ്ഞ ദി​വ​സം അ​ശു​പ​ത്രി വി​ട്ടി​രു​ന്നു. നി​ല​വി​ൽ ജി​ല്ല​യി​ൽ ഒ​ൻ​പ​തു പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ ഇ​ടു​ക്കി​യി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​ന്‍റെ അ​വ​സാ​ന​ത്തെ ര​ണ്ടു പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു വി​ട്ട​യ​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്നു തീ​രു​മാ​ന​മെ​ടു​ക്കും. കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​നാ ഫ​ല​വും പോ​സി​റ്റീ​വാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.