കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി മൂ​ന്നു മാ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി
Thursday, April 2, 2020 11:31 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: 2020-21 വ​​ർ​​ഷ​​ത്തെ കാ​​രു​​ണ്യ ആ​​രോ​​ഗ്യ സു​​ര​​ക്ഷാ (കാ​​സ്പ് ) പ​​ദ്ധ​​തി ജൂ​​ൺ 30 വ​​രെ നീ​​ട്ടാ​​ൻ തീ​​രു​​മാ​​നി​​ച്ച​​താ​​യി ആ​​രോ​​ഗ്യ മ​​ന്ത്രി കെ.​​കെ. ശൈ​​ല​​ജ അ​​റി​​യി​​ച്ചു. നി​​ല​​വി​​ലെ നി​​ബ​​ന്ധ​​ന​​ക​​ളും വ്യ​​വ​​സ്ഥ​​ക​​ളും പാ​​ക്കേ​​ജ് നി​​ര​​ക്കു​​ക​​ളും അ​​നു​​സ​​രി​​ച്ചാ​​ണ് പ​​ദ്ധ​​തി തു​​ട​​രു​​ക​​യെ​​ന്നും മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.

കാ​​രു​​ണ്യ ആ​​രോ​​ഗ്യ സു​​ര​​ക്ഷാ പ​​ദ്ധ​​തി തു​​ട​​ങ്ങി​​യ​​ത് മു​​ത​​ൽ മാ​​ർ​​ച്ച് വ​​രെ 41.63 ല​​ക്ഷം കു​​ടും​​ബ​​ങ്ങ​​ൾ പ​​ദ്ധ​​തി​​യി​​ൽ അം​​ഗ​​മാ​​യി​​ട്ടു​​ണ്ട്. പ​​ദ്ധ​​തി​​യി​​ൽ അം​​ഗ​​ങ്ങ​​ളാ​​യ അ​​കെ കു​​ടും​​ബ​​ങ്ങ​​ളി​​ൽ 21.88 ല​​ക്ഷം കു​​ടു​​ബ​​ങ്ങ​​ൾ​​ക്കാ​​ണ് പ്രീ​​മി​​യം തു​​ക​​യു​​ടെ ഒ​​രു ഭാ​​ഗം കേ​​ന്ദ്ര വി​​ഹി​​ത​​മാ​​യി ല​​ഭി​​ക്കു​​ന്ന​​ത്. ബാ​​ക്കി 19.75 ല​​ക്ഷം കു​​ടും​​ബ​​ങ്ങ​​ളു​​ടെ മു​​ഴു​​വ​​ൻ പ്രീ​​മി​​യം തു​​ക​​യും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രാ​​ണ് വ​​ഹി​​ക്കു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.