കോ​വി​ഡ്: വോ​ള​ണ്ടിയറാകാൻ എ​ന്‍​സി​സി കേ​ഡ​റ്റു​കളും
Thursday, April 2, 2020 11:25 PM IST
കൊ​​​ച്ചി: കോ​​​വി​​​ഡി​​നെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ള്‍​ക്കു സ​​​ഹാ​​​യ​ ഹ​​​സ്ത​​​വു​​​മാ​​​യി നാ​​​ഷ​​​ണ​​​ല്‍ കേ​​​ഡ​​​റ്റ് കോ​​​ര്‍​പ​​​സ് (എ​​​ന്‍​സി​​​സി). ഹെ​​​ൽ​​പ് ലൈ​​​ന്‍, കോ​​​ള്‍ സെ​​​ന്‍റ​​​റു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം, ഭ​​​ക്ഷ​​​ണം, മ​​​രു​​​ന്നു​​​ക​​​ള്‍ എ​​​ന്നി​​​വ ഉ​​​ള്‍​പ്പെ​​ടെ​​​യു​​​ള്ള അ​​​വ​​​ശ്യ ദു​​​രി​​​താ​​​ശ്വാ​​​സ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണം, വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്കു​​​ള്ള സ​​​ഹാ​​​യം, ഡോ​​​റ്റാ മാ​​​നേ​​​ജ്‌​​​മെ​​ന്‍റ്, ക്യൂ, ​​​ട്രാ​​​ഫി​​​ക് നി​​​യ​​​ന്ത്ര​​​ണം എ​​​ന്നീ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നാ​​​യി​​​രി​​​ക്കും കേ​​​ഡ​​​റ്റു​​​ക​​​ളെ നി​​​യോ​​​ഗി​​​ക്കു​​​ക.

18​നു ​​മു​​​ക​​​ളി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള സീ​​​നി​​​യ​​​ര്‍ ഡി​​​വി​​​ഷ​​​ന്‍ വോ​​​ള​​​ണ്ടി​​​യ​​​ര്‍ കേ​​​ഡ​​​റ്റു​​​ക​​​ളെ മാ​​​ത്ര​​​മേ നി​​​യോ​​​ഗി​​​ക്കൂ. ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പാ​​​ല​​​നം, സൈ​​​നി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​ങ്ങ​​​ള്‍, കോ​​​വി​​​ഡ് കൂ​​​ടു​​​ത​​​ല്‍ ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന ഹോ​​ട്ട്സ്‌​​​പോ​​​ട്ടു​​​ക​​​ളി​​​ലെ സേ​​​വ​​​നം എ​​​ന്നി​​​വ​​​യ്ക്ക് ഇ​​​വ​​​രെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തില്ല. ഒ​​​രു പെ​​​ര്‍​മ​​​ന​​ന്‍റ് ഇ​​​ന്‍​സ്ട്ര​​​ക്ട​​​ര്‍ സ്റ്റാ​​​ഫ് അ​​​ല്ലെ​​​ങ്കി​​​ല്‍ ഒ​​​രു അ​​​സോ​​​സി​​​യേ​​​റ്റ് എ​​​ന്‍​സി​​​സി ഓ​​​ഫീ​​​സ​​​റു​​​ടെ കീ​​​ഴി​​​ല്‍ എ​​​ട്ടു മു​​​ത​​​ല്‍ 20 പേ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘ​​​ങ്ങ​​​ളാ​​​യാ​​ണു കേ​​ഡ​​റ്റു​​ക​​ളെ നി​​​യ​​​മി​​​ക്കേ​​​ണ്ട​​​ത്. വോ​​​ള​​​ന്‍റി​​​യ​​​ര്‍ കേ​​​ഡ​​​റ്റു​​​ക​​​ളെ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള അ​​​പേ​​​ക്ഷ സം​​​സ്ഥാ​​​ന-​​ജി​​​ല്ലാ ഭ​​​ര​​​ണ​​കൂ​​​ട​​​ങ്ങ​​​ള്‍ എ​​​ന്‍​സി​​​സി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റു​​​ക​​​ള്‍ വ​​​ഴി അ​​​യ​​​യ്ക്ക​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.