ത​ബ്‌​ലീ​ഗ്: പങ്കെടുത്തത് 27 മലയാളികൾ
Thursday, April 2, 2020 1:11 AM IST
ക​ണ്ണൂ​ർ: മാ​ർ​ച്ച് 18 മു​ത​ൽ 21 വ​രെ ഡ​ൽ​ഹി​യി​ലെ നി​സാ​മു​ദീ​നി​ൽ ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്തി​ന്‍റെ നാ​ലു​ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു പ​ങ്കെ​ടു​ത്ത​ത് 19 പേ​ർ മാ​ത്ര​മെ​ന്ന് ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഈ ​സ​മ്മേ​ള​ന​ത്തി​ൽ കൊ​ല്ലം, പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത്. ഇ​വ​ർ ഇ​പ്പോ​ഴും ഡ​ൽ​ഹി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

18 മു​ത​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​ണ് കൂ​ടു​ത​ലാ​യും കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. മാ​ർ​ച്ച് ഏ​ഴു​മു​ത​ൽ 10 വ​രെ​യു​ള്ള സ​മ്മേ​ള​ന​ത്തി​ലും മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, ഇ​വ​ർ പ​ത്തി​നു​ത​ന്നെ വി​മാ​ന​മാ​ർ​ഗം കേ​ര​ള​ത്തി​ൽ എ​ത്തി. ക​ണ്ണൂ​രി​ൽ​നി​ന്ന് എ​ട്ടു​പേ​രാ​ണ് ഏ​ഴു​മു​ത​ലു​ള്ള സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​ക്കാ​ണ് ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്ത് കേ​ര​ള​ഘ​ട​ക​ത്തി​ന്‍റെ ചു​മ​ത​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.