മദ്യത്തിനു കു​റി​പ്പ​ടി​; ചീ​ഫ് ജ​സ്റ്റീ​സി​ന് ഐ​എം​എ​യു​ടെ ക​ത്ത്
Thursday, April 2, 2020 12:34 AM IST
കൊ​​​ച്ചി: മ​​​ദ്യാ​​​സ​​​ക്തി​​​യു​​​ള്ള​​​വ​​​ര്‍​ക്കു ഡോ​​​ക്ട​​​റു​​​ടെ കു​​​റി​​​പ്പ​​​ടി​​​യി​​​ല്‍ മ​​​ദ്യം ന​​​ല്‍​കാ​​​നു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ഇ​​​ന്ത്യ​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ദേ​​​ശീ​​​യ മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ വി​​​ഭാ​​​ഗം ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​എ​​​ന്‍. ദി​​​നേ​​​ശ് ഹൈ​​​ക്കോ​​​ട​​​തി​​​ക്കു ക​​​ത്ത് ന​​​ല്‍​കി. ​ക​​​ത്ത് പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍​ജി​​​യാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

ലോ​​​ക്ക് ഡൗ​​​ണി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു ബി​​​വ​​​റേ​​​ജ​​​സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍റെ മ​​​ദ്യ​​​വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ള്‍ അ​​​ട​​​ച്ച​​​തു മൂ​​​ല​​​മാ​​​ണ് മ​​​ദ്യാ​​​സ​​​ക്തി​​​യു​​​ള്ള​​​വ​​​ര്‍​ക്ക് മ​​​ദ്യം ന​​​ല്‍​കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. ഇ​​​ത്ത​​​ര​​​മൊ​​​രു ഉ​​​ത്ത​​​ര​​​വ് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​വും അ​​​ധാ​​​ര്‍​മി​​​ക​​​വു​​​മാ​​​ണെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​നും ജ​​​ഡ്ജി​​​മാ​​​ര്‍​ക്കു​​​മാ​​​യി എ​​​ഴു​​​തി​​​യ ക​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. മ​​​ദ്യാ​​​സ​​​ക്തി​​​യു​​​ള്ള​​​വ​​​ര്‍​ക്ക് മ​​​ദ്യം ന​​​ല്‍​കു​​​ന്ന​​​ത് ശ​​​രി​​​യാ​​​യ ചി​​​കി​​​ത്സ​​​യ​​​ല്ല. ഇ​​തി​​നു ശാ​​​സ്ത്രീ​​​യ ചി​​​കി​​​ത്സ നി​​​ല​​​വി​​​ലു​​​ണ്ടെ​​​ന്നി​​​രി​​​ക്കേ ഡോ​​​ക്ട​​​റു​​​ടെ കു​​​റി​​​പ്പ​​​ടി​​​യി​​​ല്‍ മ​​​ദ്യം ന​​​ല്‍​കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ലു​​​ള്‍​പ്പെ​​​ടെ തെ​​​റ്റി​​​ദ്ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കും.

സ​​​മൂ​​​ഹ​​​ത്തി​​​ലെ മ​​​ദ്യ​​​ത്തി​​​ന്‍റെ​​​യും മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന്‍റെ​​​യും ദു​​​രു​​​പ​​​യോ​​​ഗം ത​​​ട​​​യാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​ന് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ ബാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നി​​​രി​​​ക്കേ സ​​​ര്‍​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ക​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി തീ​​​ര്‍​പ്പു​​​ണ്ടാ​​​ക്കു​​​ന്ന​​​തു​​​വ​​​രെ ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് ത​​​ട​​​യ​​​ണ​​​മെ​​​ന്ന ഇ​​​ട​​​ക്കാ​​​ല ആ​​​വ​​​ശ്യ​​​വും ക​​ത്തി​​ൽ ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ടി.​​​എ​​​ന്‍. പ്ര​​​താ​​​പ​​​ന്‍ എം​​​പി ഹ​​​ര്‍​ജി​​യും ന​​​ല്‍​കി​​​യി​​ട്ടു​​ണ്ട്. ഹ​​ർ​​ജി ഇ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും.


കെ​ജിഎം​ഒ​എ ക​രി​ദി​നം ആ​ച​രി​ച്ചു​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ദ്യാ​​​സ​​​ക്തി​​​യു​​​ള്ള​​​വ​​​ർ​​​ക്കു സ​​​ർ​​​ക്കാ​​​ർ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ കു​​​റി​​​പ്പ​​​ടി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മ​​​ദ്യം ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രെ കെ​​​ജി​​​എം​​​എ​​​ഒ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ർ ക​​​രി​​​ദി​​​നം ആ​​​ച​​​രി​​​ച്ചു.

ലോ​​​ക്ക്ഡൗ​​​ണ്‍ അ​​​ട​​​ക്ക​​​മു​​​ള്ള കൊ​​​റോ​​​ണ പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും ത​​​കി​​​ടം മ​​​റി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് ജ​​​ന​​​വി​​​രു​​​ദ്ധ​​​മാ​​​ണ്. എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് ഉ​​​ത്ത​​​ര​​​വു പി​​​ൻ​​​വ​​​ലി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ ശ​​​ക്ത​​​മാ​​​ക്കു​​​മെ​​​ന്ന് കെ​​​ജി​​​എം​​​ഒ​​​എ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.