മൂന്നു മലയാളികൾ വിദേശത്തു കോവിഡ് ബാധിച്ചു മരിച്ചു
മൂന്നു മലയാളികൾ വിദേശത്തു കോവിഡ് ബാധിച്ചു മരിച്ചു
Thursday, April 2, 2020 12:19 AM IST
പി​റ​വം/​പ​ത്ത​നം​തി​ട്ട/​തൃ​ശൂ​ർ: കോ​വി​ഡ്-19 ബാ​ധി​ച്ച് വി​ദേ​ശരാ​ജ്യ​ങ്ങ​ളി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. ര​ണ്ടു പേർ അ​മേ​രി​ക്ക​യി​ലും ഒ​രാ​ൾ ദു​ബാ​യി​ലു​മാ​ണ് മ​രി​ച്ച​ത്. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ൽ പ​​​​ത്ത​​​​നം​​​​തി​​​​ട്ട ഇ​​​​ല​​​​ന്തൂ​​​​ർ വാ​​​​ര്യാ​​​​പു​​​​രം ആ​​​​ലു​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​ൽ തോ​​​​മ​​​​സ് ഡേ​​​​വി​​​​ഡ് (ബി​​​​ജു-43), ന്യൂ​​​ജേ​​​ഴ്‌​​​സി​​​യി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം കാ​​​ക്ക​​​നാ​​​ട് ജ​​​യ​​​രാ​​​ജ് അ​​​പ്പാ​​​ര്‍ട്ട്‌​​​മെ​​​ന്‍റി​​​ല്‍ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന പ​​​ത്ത​​​നം​​​തി​​​ട്ട സ്വ​​​ദേ​​​ശി സാ​​​മു​​​വ​​​ലി​​​ന്‍റെ ഭാ​​​ര്യ കു​​​ഞ്ഞ​​​മ്മ (85), ദു​ബാ​യി​ൽ ക​​​യ്പ​​​​മം​​​​ഗ​​​​ലം മൂ​​​​ന്നു​​​​പീ​​​​ടി​​​​ക പു​​​​ത്ത​​​​ൻ​​​​പ​​​​ള്ളി​​​​ക്കു സ​​​​മീ​​​​പം താ​​​​മ​​​​സി​​​​ക്കു​​​​ന്ന തേ​​​​പ​​​​റ​​​​മ്പി​​​​ൽ പ​​​​രീ​​​​ത് (69) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

കോ​​​​വി​​​​ഡ് പോ​​​​സി​​​​റ്റീ​​​​വാ​​​​യ തോ​​​​മ​​​​സ് ഡേ​​​​വി​​​​ഡ് ഏ​​​​താ​​​​നും ദി​​​​വ​​​​സം വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​റി​​​​ലാ​​​​യി​​​​രു​​​​ന്നു. ന്യൂ​​​​യോ​​​​ർ​​​​ക്ക് മെ​​​​ട്രോ​​​​പ്പൊ​​​​ളി​​​​റ്റ​​​​ൻ ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് അ​​​​ഥോ​​​​റി​​​​റ്റി​​​​യി​​​​ൽ 20 വ​​​​ർ​​​​ഷ​​​​മാ​​​​യി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​ണ്. അ​മേ​രി​ക്ക​യി​ലു​ള്ള ഭാ​ര്യ​യു​ടെ​യും മൂ​ന്നു പു​ത്രി​മാ​രു​ടെ​യും പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളാ​​​​യ എ.​​​​ജെ. ഡേ​​​​വി​​​​ഡും ലി​​​​ല്ലി​​​​ക്കു​​​​ട്ടി​​​​യും മൂ​​​​ന്നു സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളും ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലുണ്ട്. ഭാ​​​​ര്യ സൈ​​​​ജു പു​​​​ത്ത​​​​ൻ​​​​കാ​​​​വ് ത​​​​ന്പു​​​​രാ​​​​ൻ​​​​കു​​​​ഴി​​​​യി​​​​ൽ കു​​​​ടും​​​​ബാം​​​​ഗം. മ​​​​ക്ക​​​​ൾ: മേ​​​​ഘ, നി​​​​യ, എ​​​​ലൈ​​​​ന. സം​​​​സ്കാ​​​​രം ന്യൂ​​​​യോ​​​​ർ​​​​ക്ക് ഫ്രാ​​​​ങ്ക​​​​്‌ലി​​​​ൻ സ്ക്വ​​​​യ​​​​ർ സെ​​​​ന്‍റ് ബേ​​​​സി​​​​ൽ ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് ഇ​​​​ട​​​​വ​​​​ക​​​​യു​​​​ടെ​​​​കൂ​​​​ടി സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​.


ഭാ​​​ര​​​ത് പെ​​​ട്രോ​​​ളി​​​യം കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ല്‍ ജോ​​​ലി​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്ന സാ​​​മു​​​വ​​​ല്‍ മ​​​രി​​​ച്ച​​​ശേ​​​ഷം കു​​​ഞ്ഞ​​​മ്മ മ​​​ക​​​ള്‍ ലൂ​​​സി​​​ക്കൊ​​​പ്പം ന്യൂ​​​ജേ​​​ഴ്‌​​​സി​​​യി​​​ല്‍ സ്ഥി​​​ര​​​താ​​​മ​​​സ​​​മാ​യി​​​രു​​​ന്നു. മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി​​​സ്റ്റാ​​​യി ജോ​​​ലി നോ​​​ക്കി​​​യി​​​രു​​​ന്നു അ​വ​ർ. അ​​​ടു​​​ത്തി​​​ടെ കാ​​​ലി​​​നു പ​​​രി​​​ക്കു​​​പ​​​റ്റി ഒ​​​രു മാ​​​സ​​​മാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു. ഇ​തി​നി​ടെ​യാ​ണ് കൊ​​​റോ​​​ണ പി​​​ടി​​​പ്പെ​​​ട്ട​​​തെ​​​ന്നാ​​​ണു നി​​​ഗ​​​മ​​​നം. സ​​​ഹോ​​​ദ​​​ര​​​ന്‍: മോ​​​ഹ​​​ന്‍ (മും​​​ബൈ). പി​​​റ​​​വം രാ​​​മ​​​മം​​​ഗ​​​ലം കോ​​​ര​​​ങ്ക​​​ട​​​വ് നീ​​​ര്‍ക്കു​​​ന്ന​​​ത്ത് വ​​​ര്‍ഗീ​​​സ് എ​​​ന്‍. കു​​​ര്യാ​​​ക്കോ​​​സി​​​ന്‍റെ ഭാ​​​ര്യ​​​യാ​​​ണ് മ​​​ക​​​ൾ ലൂ​​​സി.

പ​​​​രീ​​​​ത് കാ​​​​ൻ​​​​സ​​​​ർ രോ​​​​ഗ​​​​ത്തി​​​​നു ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ഏ​​​​താ​​​​നും ദി​​​​വ​​​​സം മു​​​​ൻ​​​​പാ​​​​ണ് കോ​​​​വി​​​​ഡ് ബാ​​​​ധ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. ക​​​ബ​​​റ​​​ട​​​ക്കം ദു​​​​ബാ​​​​യി​​​​ൽ​​​ ന​​​​ട​​​​ത്തും. ഭാ​​​​ര്യ ന​​​​ഫീ​​​​സ. മ​​​​ക്ക​​​​ൾ: ഫൈ​​​​സ​​​​ൽ ഫ​​​​രീ​​​​ദ്, അ​​​​ബ്ദു​​​​ൽ ഫ​​​​ത്താ​​​​ഹ്, സൈ​​​​ഫു​​​​ദീ​​​​ൻ, സാ​​​​ജി​​​​ദ്. മ​​​​രു​​​​മ​​​​ക്ക​​​​ൾ: സ​​​​ന ഫൈ​​​​സ​​​​ൽ ഫ​​​​രീ​​​​ദ്, അ​​​​ഷ്ന അ​​​​ബ്ദു​​​​ൽ ഫ​​​​ത്താ​​​​ഹ്, നെ​​​​സി​​​​യ സൈ​​​​ഫു​​​​ദീ​​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.