ബസ് അടിച്ചോണ്ടു പോയ കള്ളൻ ഒടുവിൽ ബൈക്കിൽ "തൃപ്തിപ്പെട്ടു'
Thursday, April 2, 2020 12:19 AM IST
കോ​ട്ട​യം: ലോ​ക്ക്ഡൗ​ണി​ൽ സ്വ​കാ​ര്യ ബ​സ് മോ​ഷ്ടി​ച്ചു ഉ​പേ​ക്ഷി​ച്ച ക​ള്ള​ൻ ബൈ​ക്കു​മാ​യി ര​ക്ഷ​പ്പെ​ട്ടു. കോ​ട്ട​യം നാ​ഗ​ന്പ​ടം ബ​സ് സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് മോ​ഷ​ണം പോ​യ​ത്. ച​വി​ട്ടു​വ​രി​യി​ൽ ബ​സ് ഉ​പേ​ക്ഷി​ച്ച​ ശേ​ഷം അ​വി​ടു​ത്തെ വ്യാ​പാ​രി​യു​ടെ ബൈ​ക്ക് മോ​ഷ്‌ടി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

കോ​ട്ട​യം എ​രു​മേ​ലി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഷാ​ലി​മാ​ർ ബ​സാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നു നാ​ഗ​ന്പ​ടം സ്റ്റാ​ൻ​ഡി​ൽ​നി​ന്നു മോ​ഷ​ണം പോ​യ​ത്. കോ​ട്ട​യ​ത്തു​നി​ന്ന് അ​യ​ർക്കു​ന്ന​ത്ത് എ​ത്തി ഒ​രു പ​ന്പി​ൽ​നി​ന്നു മോ​ഷ്ടാ​വ് അ​ഞ്ചു ലി​റ്റ​ർ ഡീസൽ ക​ന്നാ​സി​ൽ വാ​ങ്ങി. ബ​സ് മു​ത​ലാ​ളി പൈ​സ എ​ത്തി​ക്കു​മെ​ന്നു പ​റ​ഞ്ഞു അ​വി​ടെ​നി​ന്നു തി​ര​വ​ഞ്ചൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​വുക​യാ​യി​രു​ന്നു.

പ​ന്പ് ജീ​വ​ന​ക്കാ​ർ പിന്നീടു ബ​സി​ന്‍റെ ഉ​ട​മ​സ്ഥ​നെ ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ഴാണു വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്നു ബ​സു​ട​മ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കോ​ട്ട​യം ച​വി​ട്ടു​വ​രി​യി​ൽ ബ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മോ​ഷ്‌ടി​ച്ച ബ​സ് ച​വി​ട്ടു​വ​രി​യി​ൽ പാ​ർ​ക്ക് ചെ​യ്ത​ ശേ​ഷം സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വ്യാ​പാ​രി​യു​ടെ ബൈ​ക്കു​മാ​യി മോ​ഷ്‌ടാ​വ് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്നു വ്യ​ക്ത​മാ​യി.


ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ർ​ന്നു പോ​ലീ​സ് നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​ലാ​ണ് മോ​സ്കോ ക​വ​ല വ​ഴി ച​വി​ട്ടു​വ​ര​യി​ൽ എ​ത്തി​യ​പ്പോ​ൾ ബ​സ് ഉ​പേക്ഷി​ച്ച​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ക​ട​യി​ലെ​ത്തി ബ​സ് ജീ​വ​ന​ക്കാ​രനെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി തെ​റ്റി​ദ്ധരി​പ്പി​ച്ചാ​ണു വ്യാ​പാ​രി​യു​ടെ ബൈ​ക്കു​മാ​യി ക​ട​ന്നുക​ള​ഞ്ഞ​ത്.

ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ച​തി​ൽ 45 വ​യ​സുള്ളയാ​ളാ​ണ് മോ​ഷ്ടാ​വെ​ന്നു തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കോ​ട്ട​യം ഈ​സ്റ്റ് എ​സ്എ​ച്ച്ഒ നി​ർ​മ​ൽ ബോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.