അതിഥി തൊഴി​ലാ​ളി​ക​ള്‍​ക്കായി എന്തു ചെയ്തെന്നു കോടതി
അതിഥി തൊഴി​ലാ​ളി​ക​ള്‍​ക്കായി എന്തു ചെയ്തെന്നു കോടതി
Wednesday, April 1, 2020 12:39 AM IST
കൊ​ച്ചി: അതിഥിതൊഴി​ലാ​ളി​ക​ള്‍​ക്കു ഭ​ക്ഷ​ണ​വും താ​മ​സസൗ​ക​ര്യ​വും ന​ല്‍​കാ​ന്‍ സ്വീ​ക​രി​ച്ചി​ട്ടു​ള്ള ന​ട​പ​ടി​ക​ള്‍ വ്യ​ക്ത​മാ​ക്കി സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണ പ​ത്രി​ക ന​ല്‍​കണമെന്നു ഹൈ​ക്കോ​ട​തി. കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ അതിഥിത്തൊഴി​ലാ​ളി​ക​ളു​ടെ ഭ​ക്ഷ​ണ​ത്തി​നും താ​മ​സ​ത്തി​നും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ വ്യ​ക്ത​മാ​ക്കി പ്ര​ത്യേ​കം വി​ശ​ദീ​ക​ര​ണ പ​ത്രി​ക ന​ല്‍​കാ​നും ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

വി​ഷ​യ​ങ്ങ​ളി​ല്‍ ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച അ​മി​ക്ക​സ് ക്യൂ​റി​യാ​യ അ​ഭി​ഭാ​ഷ​ക കോ​ട്ട​യം ജി​ല്ല​യി​ലെ പാ​യി​പ്പാ​ട്ട് അതിഥിതൊഴി​ലാ​ളി​കൾ നാ​ട്ടി​ലേ​ക്കു പോ​കാ​ന്‍ സം​ഘം ചേ​ര്‍​ന്ന സം​ഭ​വ​വും എ​റ​ണാ​കു​ള​ത്ത് പെ​രു​മ്പാ​വൂ​രി​ലെ അതിഥിത്തൊഴി​ലാ​ളി​​ക​ള്‍ പ്ര​തി​ഷേ​ധി​ച്ച​തും ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തി. തു​ട​ര്‍​ന്നാ​ണ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് മു​ഖേ​ന ഈ ​വി​ഷ​യം പ​രി​ഗ​ണി​ച്ച​ത്. സ​ര്‍​ക്കാ​രി​നു വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീഷണൽ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ല്‍ ഏ​പ്രി​ല്‍ മൂ​ന്നി​ന​കം ഇ​ക്കാ​ര്യ​ത്തി​ല്‍ സ​മ​ഗ്ര​മാ​യ വി​ശ​ദീ​ക​ര​ണ പ​ത്രി​ക ന​ല്‍​കാ​മെ​ന്നു വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.