നി​സാ​മു​ദ്ദീ​ൻ ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ 12 പ​ത്ത​നം​തി​ട്ട​ക്കാ​ർ
Wednesday, April 1, 2020 12:39 AM IST
പ​ത്ത​നം​തി​ട്ട: ഡ​ൽ​ഹി നി​സാ​മു​ദ്ദീ​നി​ൽ ന​ട​ന്ന ത​ബ് ലീ​ഗ് ജ​മാ അ​ത്ത് ഏ​ഷ്യാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്ന് 12 പേ​ർ. ഇ​വ​ർ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​താ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​താ​യും ആ​രോ​ഗ്യ​വ​കു​പ്പ്. ര​ണ്ടു​പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ത്തി​ട്ടു​ണ്ട്. മ​റ്റു​ള്ള​വ​രെ കൂ​ടി ഇ​ന്നു പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കും.

സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​ത്ത​നം​തി​ട്ട​യി​ലെ റി​ട്ട​യേ​ഡ് കോ​ള​ജ് അ​ധ്യാ​പ​ക​ന്‍റെ മ​ര​ണ​വും ഇ​തോ​ടെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യി. നി​സാ​മു​ദീ​നി​ലാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്രം മേ​പ്പു​റ​ത്ത് ഫാ​ത്തി​മാ മ​ൻ​സി​ലി​ൽ ഡോ.​എം. സ​ലിം (74) ക​ഴി​ഞ്ഞ 24നു ​രാ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. പ​നി ഉ​ണ്ടാ​യി​രു​ന്ന ഡോ.​സ​ലിം ഹൃ​ദ്രോ​ഗ​ത്തേ തു​ട​ർ​ന്നാ​ണ് മ​രി​ച്ച​തെ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞു. ലോ​ക്ക് ഡൗ​ണ്‍ നി​ല​വി​ൽ വ​ന്ന​തോ​ടെ സം​സ്കാ​രം ഡ​ൽ​ഹി​യി​ൽ ത​ന്നെ ന​ട​ന്നു.


മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച് ഡ​ൽ​ഹി സ​ർ​ക്കാ​രി​ൽ നി​ന്ന് വി​ശ​ദ​വി​വ​രം ആ​രാ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് പ​ത്ത​നം​തി​ട്ട ഡി​എം​ഒ ഡോ.​എ.​എ​ൽ. ഷീ​ജ പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലെ റി​ട്ട​യേ​ഡ് കെ​മി​സ്ട്രി അ​ധ്യാ​പ​ക​നാ​ണ് ഡോ.​എം. സ​ലിം. ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു​ള്ള ഒ​രു അ​ധ്യാ​പ​ക​നും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ മൗ​ല​വി​യും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഡ​ൽ​ഹി​ക്കു പോ​യി​രു​ന്നു. ഇ​വ​രി​പ്പോ​ൾ ഡ​ൽ​ഹി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.