ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ൽ ചു​മ​ത​ല​യേ​റ്റു
Monday, March 30, 2020 11:48 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​സ്പെ​​​ൻ​​​ഷ​​​ൻ കാ​​​ലാ​​​വ​​​ധി സ​​​ർ​​​ക്കാ​​​ർ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​തി​​​നെ തു​​​ട൪​​​ന്നു നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച ശ്രീ​​​റാം വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​ന്‍ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ൽ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കെ.​​​എം.​​​ബ​​​ഷീ​​​ർ കാ​​​റി​​​ടി​​​ച്ചു കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യി സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലാ​​​യി​​​രു​​​ന്ന ശ്രീ​​​റാ​​​മി​​​നെ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സി​​​ൽ തി​​​രി​​​കെ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചുകൊ​​​ണ്ട് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ ശ്രീ​​​റാം വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​ന്‍ കോ​​​വി​​​ഡു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ലെ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ഏ​​​കോ​​​പ​​​ന​​​ചു​​​മ​​​ത​​​ല​​​യാ​​​ണു നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത്. ശ്രീ​​​റാ​​​മി​​​ന്‍റെ നി​​​യ​​​മ​​​ന​​​ത്തി​​​ൽ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ലെ ത​​​ന്നെ ചി​​​ല കേ​​​ന്ദ്ര​​​ങ്ങ​​​ൾ എ​​​തി​​​ർ​​​പ്പ് പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. കാ​​​റി​​​ടി​​​ച്ചു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ൽ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ സാ​​​ക്ഷി​​​ക​​​ളാ​​​യി മൊ​​​ഴി ന​​​ൽ​​​കേ​​​ണ്ട​​​തി​​​നാ​​​ൽ, കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ അ​​​തേ വ​​​കു​​​പ്പി​​​ൽ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​ലെ അ​​​സ്വാ​​​ഭാ​​​വി​​​ക​​​ത ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു എ​​​തി​​​ർ​​​പ്പ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.