കോവിഡ് മരണം: വി​മാ​ന​ത്തി​ൽ ഒപ്പമുണ്ടായിരുന്ന 83 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
കോവിഡ് മരണം: വി​മാ​ന​ത്തി​ൽ ഒപ്പമുണ്ടായിരുന്ന 83 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Sunday, March 29, 2020 12:39 AM IST
കൊ​ച്ചി: കോ​വി​ഡ് -19 രോ​ഗം ബാ​ധി​ത​നാ​യി മ​രി​ച്ച മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​ക്കൊ​പ്പം വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 83 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ടം. മാ​ർ​ച്ച് 16നു ​വൈ​കി​ട്ട് 6.55ന് ​എ​യ​ർ ഇ​ന്ത്യ​യു​ടെ ദു​ബാ​യി​ൽനി​ന്നു​ള്ള വി​മാ​ന​ത്തി​ൽ 148 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ 34 പേ​ർ ഉ​ൾ​പ്പെ​ടെ 83 പേ​രാ​ണ് അ​രോ​ഗ്യവ​കു​പ്പി​ന്‍റെ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​തെ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

വി​മാ​ന​ത്തി​ൽ ഒ​പ്പം യാ​ത്ര ചെ​യ്ത ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യ്ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​രു​വ​രെ​യും നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്നു മ​ട്ടാ​ഞ്ചേ​രി ചു​ള്ളി​ക്ക​ലി​ലെ ഫ്ലാ​റ്റി​ലേ​ക്കു കൊ​ണ്ടു​പോ​യ ഊ​ബ​ർ ടാ​ക്സി ഡ്രൈ​വ​ർ​ക്കും രോ​ഗം ക​ണ്ടെ​ത്തി. ക​ടു​ത്ത പ​നി ക​ണ്ട​തി​നെത്തു​ട​ർ​ന്ന് ഇ​യാ​ളു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽനി​ന്നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.