സഹോദരങ്ങളുടെ കണ്ണീർ വീഴാതിരിക്കാൻ ജാഗ്രത വേണമെന്നു മാർ പുളിക്കൽ
സഹോദരങ്ങളുടെ കണ്ണീർ വീഴാതിരിക്കാൻ ജാഗ്രത  വേണമെന്നു മാർ പുളിക്കൽ
Friday, March 27, 2020 12:25 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: നി​സ​ഹാ​യ​രാ​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ ക​ണ്ണീ​ർ വീ​ഴാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. രൂ​പ​ത​യി​ലെ വൈ​ദി​ക​ർ​ക്കും സ​മ​ർ​പ്പി​ത​ർ​ക്കും അ​ല്മാ​യ​ർ​ക്കു​മാ​യി പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ഓ​ർ​മി​പ്പി​ച്ച​ത്. “ന​ല്ല സ​മ​റാ​യ​ൻ ക​ൺട്രോ​ൾ റൂം’’ ​എ​ന്ന പേ​രി​ൽ വി​ശ​ക്കു​ന്ന വ​യ​റു​ക​ൾ​ക്ക് ആ​ഹാ​രം എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന പ​ദ്ധ​തി യു​വ​ദീ​പ്തി -എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കും സ​ഹാ​യി​ക്കാ​ൻ സ​ന്മ​ന​സു​ള്ള​വ​ർ​ക്കും 8086465219, 6238193987 എ​ന്നീ ന​ന്പ​റു​ക​ളി​ലേ​ക്ക് വി​ളി​ക്കാം. ജാ​തി​മ​ത​ഭേ​ദ​മി​ല്ലാ​തെ ഇ​വ​രെ​യൊ​ക്കെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ആ​ശ്വാ​സം പ​ക​രാ​നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​വ​ശ്യ​മു​ള്ള സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കു​ടും​ബ​കൂ​ട്ടാ​യ്മ ത​ല​ങ്ങ​ളി​ൽ ഇ​തി​നാ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഫോ​ണ്‍ വ​ഴി​യും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യും നി​ർ​വ​ഹി​ക്കാ​ൻ ഇ​ട​വ​ക വി​കാ​രി​മാ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മാ​ർ പു​ളു​ക്ക​ൽ ഓ​ർ​മി​പ്പി​ച്ചു.


ഇ​ന്ന് പ്രാ​ർ​ഥ​നാ​ദി​ന​മാ​യി ആ​ച​രി​ക്ക​ണം. രാ​ത്രി 10.30ന് ​മാ​ർ​പാ​പ്പാ​യോ​ടു ചേ​ർ​ന്നു​ള്ള ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യി​ൽ ഭ​വ​ന​ത്തി​ലി​രു​ന്നു പ​ങ്കു​ചേ​ര​ണം. ന​മ്മു​ടെ പ്രാ​ർ​ഥ​നാ നി​യോ​ഗ​ങ്ങ​ൾ 9447980736 എ​ന്ന ന​ന്പ​റി​ലേ​ക്ക് വാ​ട്സ്ആ​പ് സ​ന്ദേ​ശ​മാ​യി ന​ൽ​കി​യാ​ൽ രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​താ​ക്ക​ൾ പ്ര​ത്യേ​കം പ്രാ​ർ​ഥി​ക്കും. യു​വ​ദീ​പ്തി എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള പ്രാ​ർ​ഥ​നാ​ശൃം​ഖ​ല​യി​ൽ പ​ങ്കു​ചേ​ർ​ന്ന് പ്രാ​ർ​ഥി​ക്കാം.

വൈ​ദി​ക​രും സ​ന്യ​സ്ത​രും ഈ ​ദി​ന​ങ്ങ​ളി​ൽ തീ​ക്ഷ്ണ​മാ​യ പ്രാ​ർ​ഥ​ന​യി​ലാ​ണ്. പ്രാ​ർ​ഥ​ന, കൗ​ൺ​സി​ലിം​ഗ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്ക് ഫോ​ണ്‍ വ​ഴി അ​വ​രു​ടെ സ​ഹാ​യം തേ​ടാ​വു​താ​ണ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ കൂ​ടു​ത​ലാ​യി വ​രു​ന്ന പ​ക്ഷം രൂ​പ​ത​യു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ലെ സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ൾ രൂ​പ​താ​കേ​ന്ദ്ര​ത്തി​ന്‍റെ അ​റി​വോ​ടെ സ​ർ​ക്കാ​രി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ സ​ർ​ക്കു​ല​റി​ൽ നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.