ക​ണ്ണൂ​രിലെ മൂന്നംഗ കുടുംബമടക്കം അ​ഞ്ചു പേ​ര്‍ ആ​ശു​പ​ത്രി വി​ട്ടു
Friday, March 27, 2020 12:25 AM IST
കൊ​​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ലെ ചി​​​​കി​​​​ത്സ​​​​യെ​​​ത്തു​​​​ട​​​​ര്‍​ന്നു കോ​​​​വി​​​​ഡി​​​​ല്‍നി​​​​ന്നു വി​​​മു​​​​ക്തി നേ​​​​ടി​​​​യ ആ​​​​റ് രോ​​​​ഗി​​​​ക​​​​ളി​​​​ല്‍ അ​​​​ഞ്ചു പേ​​​​ര്‍ ഇ​​​​ന്ന​​​​ലെ ആ​​​​ശു​​​​പ​​​​ത്രി വി​​​​ട്ടു. ഇ​​​​റ്റ​​​​ലി​​​​യി​​​​ല്‍നി​​​​ന്നെ​​​​ത്തി​​​​യ ക​​​​ണ്ണൂ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ കു​​​​ട്ടി​​​​യും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളും ര​​​​ണ്ടു ബ്രി​​​​ട്ടീ​​​​ഷ് പൗ​​​​ര​​​​ന്‍​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രാ​​​​ണ് ആ​​​​ശു​​​​പ​​​​ത്രി വി​​​​ട്ട​​​​ത്.

മൂ​​​​ന്നാ​​​​റി​​​​ല്‍നി​​​​ന്നെ​​​​ത്തി​​​​യ യാ​​​​ത്രാ​​​സം​​​​ഘ​​​​ത്തി​​​​ല്‍നി​​​​ന്ന് ആ​​​​ദ്യം ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച ബ്രി​​​​ട്ടീ​​​​ഷ് പൗ​​​​ര​​​​ന്‍റെ​​​​യും കോ​​​​വി​​​​ഡ് പ​​​​രി​​​​ശോ​​​​ധ​​​​നാ ഫ​​​​ലം നെ​​​​ഗ​​​​റ്റീ​​​​വാ​​​​ണെ​​​​ങ്കി​​​​ലും ഇ​​​ദ്ദേ​​​ഹം മ​​​​റ്റ് അ​​​​സു​​​​ഖ​​​​ങ്ങ​​​​ള്‍​ക്ക് ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്. ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ന്യൂ​​​​മോ​​​​ണി​​​​യ 75 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം ഭേ​​​​ദ​​​​മാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ചി​​​​കി​​​​ത്സ​​​​യോ​​​​ട് മി​​​​ക​​​​ച്ച​​​രീ​​​​തി​​​​യി​​​​ല്‍ പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും ആ​​​​ര്‍​എം​​​​ഒ ഡോ. ​​​​ഗ​​​​ണേ​​​​ശ് മോ​​​​ഹ​​​​ന്‍ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.