ഇ​ടു​ക്കി ഭൂ​ച​ല​നത്തിൽ വീ​ടു​ക​ൾ​ക്കു വി​ള്ള​ൽ
ഇ​ടു​ക്കി ഭൂ​ച​ല​നത്തിൽ  വീ​ടു​ക​ൾ​ക്കു വി​ള്ള​ൽ
Saturday, February 29, 2020 2:46 AM IST
ചെ​​റു​​തോ​​ണി: ഇ​​ടു​​ക്കി കേ​​ന്ദ്രീ​​ക​​രി​​ച്ച് വ്യാ​​ഴാ​​ഴ്ച രാ​​ത്രി 10.28ന് ​റി​​ക്ട​​ർ സ് കെ​​യി​​ലി​​ൽ 2.1 തീ​​വ്ര​​ത രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ച​​ല​​ന​​മു​​ണ്ടാ​​യി. ഇ​​ടു​​ക്കി കാ​​ൽ​​വ​​രി​​മൗ​​ണ്ട് ക​​ല്യാ​​ണ​​ത്ത​​ണ്ട് പ്ര​​ഭ​​വ​​കേ​​ന്ദ്ര​​മാ​​യി ആ​​ദ്യ​​മാ​​യാ​​ണ് ഭൂ​​ച​​ല​​നം ഉ​​ണ്ടാ​​കു​​ന്ന​​ത്. ആ​​ല​​ടി​​യി​​ൽ​നി​​ന്നും 16.8 കി​​ലോ​​മീ​​റ്റ​​റും കു​​ള​​മാ​​വി​​ൽ​നി​​ന്നും 10 കി​​ലോ​​മീ​​റ്റ​​റും മാ​​റി​​യാ​​ണ് ക​​ല്ല്യാ​​ണ​​ത്ത​​ണ്ട്.

ഭൂ​​ച​​ല​​ന​​ത്തി​​ൽ പ്ര​​ദേ​​ശ​​ത്തെ നി​​ര​​വ​​ധി വീ​​ടു​​ക​​ൾ​​ക്കു വി​​ള്ള​​ലു​​ണ്ടാ​​യി​​ട്ടു​​ണ്ട്. വ​​ലി​​യ മു​​ഴ​​ക്ക​​ത്തോ​​ടെ​​യു​​ള്ള ച​​ല​​ന​​മാ​​ണ് ഇ​​വി​​ടെ ഉ​​ണ്ടാ​​യ​​ത്. ഉ​​ച്ച​​യ്ക്കും ശ​​ക്ത​​മാ​​യ മു​​ഴ​​ക്കം അ​​നു​​ഭ​​വ​​പ്പെ​​ട്ടി​​രു​​ന്നു. ഭൂ​​മി​​യി​​ൽ ആ​​ഴ​​ത്തി​​ൽ ച​​ല​​ന​​മു​​ണ്ടാ​​കാ​​ത്ത​​താ​​ണ് വ​​ലി​​യ ശ​​ബ്ദ​​വും മു​​ഴ​​ക്ക​​വും ഉ​​ണ്ടാ​​കാ​​ൻ കാ​​ര​​ണ​​മെ​ന്നു ഡാം ​​സേ​​ഫ്റ്റി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​ഞ്ഞു.


വീ​ണ്ടും ഭൂ​​ച​​ല​​നം

ഇ​​ന്ന​​ലെ രാ​​ത്രി 7.22ന് ​​വീ​​ണ്ടും ഭൂ​​ച​​ല​​ന​​മു​​ണ്ടാ​​യ​​താ​​യി. ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ലെ ഭൂ​​ക​​ന്പ​​മാ​​പി​​നി​​യി​​ൽ 1.5 തീ​​വ്ര​​ത രേ​​ഖ​​പ്പെ​​ടു​​ത്തി. കാ​​ൽ​​വ​​രി​​മൗ​​ണ്ട് ക​​ല്ല്യാ​​ണ​​ത്ത​​ണ്ട് തന്നെയാണ് രണ്ടാമത്തെ ഭൂചല നത്തിന്‍റെയും പ്ര​​ഭ​​വ​​കേ​​ന്ദ്ര​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.