‘എ​ഡി​ജി​പി​യായി ത​രം​താ​ഴ്ത്തുന്നതു ത​ട​യ​ണ​ം’; ഹർജിയുമായി ജേക്കബ് തോമസ്
‘എ​ഡി​ജി​പി​യായി ത​രം​താ​ഴ്ത്തുന്നതു  ത​ട​യ​ണ​ം’; ഹർജിയുമായി ജേക്കബ് തോമസ്
Saturday, February 29, 2020 2:45 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: മു​​​​​ൻ​​​​​കൂ​​​​​ർ അ​​​​​നു​​​​​മ​​​​​തി വാ​​​​​ങ്ങാ​​​​​തെ പു​​​​​സ്ത​​​​​ക​​​​​മെ​​​​​ഴു​​​​​തി​​​​​യ​​​​​തി​​​​​ന് സം​​​​​സ്ഥാ​​​​​ന​​​​​ത്തെ മു​​​​​തി​​​​​ർ​​​​​ന്ന ഡി​​​​​ജി​​​​​പി​​​​​യാ​​​​​യ ത​​​​​ന്നെ എ​​​​​ഡി​​​​​ജി​​​​​പി​​​​​യാ​​​​​യി ത​​​​​രം​​​​​താ​​​​​ഴ്ത്താ​​​​​നു​​​​​ള്ള ന​​​​​പ​​​​​ടി​​​​​ക​​​​​ൾ ത​​​​​ട​​​​​യ​​​​​ണ​​​​​മെ​​​​​ന്നാവ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ജേ​​​​​ക്ക​​​​​ബ് തോ​​​​​മ​​​​​സ് സെ​​​​​ൻ​​​​​ട്ര​​​​​ൽ അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റീ​​​​​വ് ട്രൈ​​​​​ബ്യൂ​​​​​ണ​​​​​ലി​​​​​ൽ ഹ​​​​​ർ​​​​​ജി ഫ​​​​​യ​​​​​ൽ ചെ​​​​​യ്തു. സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ ഒ​​​​​ന്നും കേ​​​​​ന്ദ്ര​​​​​ത്തെ ര​​​​​ണ്ടും ക​​​​​ക്ഷി​​​​​യാ​​​​​ക്കി​​​​​യാ​​​​​ണ് ഹ​​​​​ർ​​​​​ജി. കേ​​​​​ന്ദ്ര സ​​​​​ർ​​​​​വീ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നാ​​​​​യ ത​​​​​ന്നെ ത​​​​​രം​​​​​താ​​​​​ഴ്ത്താ​​​​​ൻ സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന് അ​​​​​ധി​​​​​കാ​​​​​ര​​​​​മി​​​​​ല്ലെ​​​​​ന്നും ഹ​​​​​ർ​​​​​ജി​​​​​യി​​​​​ൽ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യി​​​​​ട്ടു​​​​​ണ്ട്.

അ​​​​​നു​​​​​വാ​​​​​ദ​​​​​മി​​​​​ല്ലാ​​​​​തെ പു​​​​​സ്ത​​​​​ക​​​​​മെ​​​​​ഴു​​​​​തി​​​​​യ​​​​​തി​​​​​ന് ജേ​​​​​ക്ക​​​​​ബ് തോ​​​​​മ​​​​​സി​​​​​നെ​​​​​തിരേ ക്രൈം​​​​​ബ്രാ​​​​​ഞ്ച് എ​​​​​ഫ്ഐ​​​​​ആ​​​​​ർ ഫ​​​​​യ​​​​​ൽ ചെ​​​​​യ്തി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​നു പു​​​​​റ​​​​​മേ​​​​​യാ​​​​​ണ് അ​​​​​ച്ച​​​​​ട​​​​​ക്ക ന​​​​​ട​​​​​പ​​​​​ടി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യു​​​​​ള്ള ത​​​​​രം​​​​​താ​​​​​ഴ്ത്ത​​​​​ൽ.


സ​​​​​ർ​​​​​വീ​​​​​സ് ച​​​​​ട്ടം ലം​​​​​ഘി​​​​​ച്ചാ​​​​​ണു പു​​​​​സ്ത​​​​​ക​​​​​മെ​​​​​ഴു​​​​​തി​​​​​യ​​​​​തെ​​​​​ന്നു മു​​​​​ൻ അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ൽ ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി രാ​​​​​ജീ​​​​​വ് സ​​​​​ദാ​​​​​ന​​​​​ന്ദ​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള സ​​​​​മി​​​​​തി ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ഓ​​​​​ഖി ദു​​​​​ര​​​​​ന്ത​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ച​​​​​തി​​​​​നെ ത്തുട​​​​​ർ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം 2017മു​​​​​ത​​​​​ൽ സ​​​​​സ്പെ​​​​​ൻ​​​​​ഷ​​​​​നി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ടു​​​​​ത്തി​​​​​ടെ സ​​​​​ർ​​​​​വീ​​​​​സി​​​​​ൽ തി​​​​​രി​​​​​കെയെ​​​​​ത്തി​​​​​യ ജേ​​​​​ക്ക​​​​​ബ് തോ​​​​​മ​​​​​സി​​​​​നെ ഷൊ​​​​​ർ​​​​​ണൂ​​​​​രി​​​​​ലെ മെ​​​​​റ്റ​​​​​ൽ ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രീ​​​​​സ് ലി​​​​​മി​​​​​റ്റ​​​​​ഡ് എം​​​​​ഡി​​​​​യാ​​​​​യാ​​​​​ണു നി​​​​​യ​​​​​മി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത്.

തു​​​​​റ​​​​​മു​​​​​ഖ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റാ​​​​​യി​​​​​രി​​​​​ക്കേ ഡ്ര​​​​ഡ്ജിംഗു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടു ക്ര​​​​​മ​​​​​ക്കേ​​​​​ട് ആ​​​​​രോ​​​​​പി​​​​​ച്ചും ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​മാ​​​​​യി ഭൂ​​​​​മി വാ​​​​​ങ്ങി​​​​​യെ​​​​​ന്ന പ​​​​​രാ​​​​​തി​​​​​യി​​​​​ലും അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.