ബി​എ​സ്എ​ന്‍​എ​ല്‍ ഭാ​ര​ത് എ​യ​ര്‍ ഫൈ​ബ​ര്‍, ഐ​പി ടി​വി സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ചു
ബി​എ​സ്എ​ന്‍​എ​ല്‍ ഭാ​ര​ത് എ​യ​ര്‍ ഫൈ​ബ​ര്‍,  ഐ​പി ടി​വി സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ചു
Saturday, February 29, 2020 2:45 AM IST
കൊ​​​ച്ചി: ബി​​​എ​​​സ്എ​​​ന്‍​എ​​​ലി​​​ന്‍റെ ഭാ​​​ര​​​ത് എ​​​യ​​​ര്‍ ഫൈ​​​ബ​​​ര്‍, ഐ​​​പി ടി​​​വി സേ​​​വ​​​ന​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ച്ചു. റേ​​​ഡി​​​യോ ത​​​രം​​​ഗ​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​തി​​​വേ​​​ഗ ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് സം​​​വി​​​ധാ​​​നം ന​​​ല്‍​കു​​​ന്ന ഭാ​​​ര​​​ത് എ​​​യ​​​ര്‍ ഫൈ​​​ബ​​​ര്‍ പ​​​ദ്ധ​​​തി രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി തു​​​ട​​​ക്ക​​​മി​​​ടു​​​ന്ന​​​തു കൊ​​​ച്ചി​​​യി​​​ലാ​​​ണ്. ഫൈ​​​ബ​​​ര്‍ ക​​​ണ​​​ക്‌ഷ​​​നു​​​ക​​​ളി​​​ലൂ​​​ടെ വോ​​​യ്‌​​​സ്, ഡാ​​​റ്റ എ​​​ന്നി​​​വ​​​യ്‌​​​ക്കൊ​​​പ്പം ടെ​​​ലി​​​വി​​​ഷ​​​ന്‍ ചാ​​​ന​​​ലു​​​ക​​​ള്‍ കൂ​​​ടി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് ഐ​​​പി ടി​​​വി. കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ വി​​​വേ​​​ക് ബ​​​ന്‍​സാ​​​ല്‍ പു​​​തി​​​യ സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു.

ഉ​​​യ​​​ര്‍​ന്ന സാ​​​ങ്കേ​​​തി​​​ക​​​ത പി​​​ന്തു​​​ണ​​​യോ​​​ടെ മെ​​​ച്ച​​​പ്പെ​​​ട്ട സേ​​​വ​​​ന​​​ങ്ങ​​​ള്‍ കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണ് ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ ല​​​ക്ഷ്യ​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്നു അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഒ​​​രു ഫൈ​​​ബ​​​ര്‍ ക​​​ണ​​​ക്‌ഷ​​​നി​​​ലൂ​​​ടെ വീ​​​ടു​​​ക​​​ളി​​​ലും ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും വി​​​വി​​​ധ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ പ്ര​​​വ​​​ര്‍​ത്തി​​​പ്പി​​​ക്കാ​​​ന്‍ ഭാ​​​ര​​​ത് എ​​​യ​​​ര്‍ ഫൈ​​​ബ​​​റി​​​ലൂ​​​ടെ സാ​​​ധി​​​ക്കും. സെ​​​ക്യൂ​​​രി​​​റ്റി കാ​​​മ​​​റ​​​ക​​​ള്‍, ലൈ​​​റ്റിം​​​ഗ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ സു​​​ര​​​ക്ഷി​​​ത ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ കൂ​​​ടി ബ​​​ന്ധി​​​പ്പി​​​ക്കാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ല്‍ സ്മാ​​​ര്‍​ട്ട് ഹോം ​​​സേ​​​വ​​​ന​​​ത്തി​​​ലേ​​​ക്ക് ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ള്‍​ക്കു​​​ള്ളി​​​ല്‍ ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ എ​​​ത്തി​​​ച്ചേ​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ കേ​​​ര​​​ള സ​​​ര്‍​ക്കി​​​ള്‍ ചീ​​​ഫ് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ഡോ.​​​പി.​​​ടി. മാ​​​ത്യു, നി​​​യു​​​ക്ത സി​​​ജി​​​എം സി.​​​വി. വി​​​നോ​​​ദ്, വി​​​വി​​​ധ ബി​​​സി​​​ന​​​സ് മേ​​​ഖ​​​ലാ മേ​​​ധാ​​​വി​​​ക​​​ള്‍ എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.