പന്തളം കൊട്ടാരത്തിൽ തിരുവാഭരണ പരിശോധന പൂർത്തിയായി
പന്തളം കൊട്ടാരത്തിൽ തിരുവാഭരണ പരിശോധന പൂർത്തിയായി
Saturday, February 29, 2020 12:49 AM IST
പ​ന്ത​ളം: സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം ന​ട​ത്തി​യ തി​രു​വാ​ഭ​ര​ണ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യെ​ന്നു ജ​സ്റ്റീ​സ് സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ. തി​രു​വാ​ഭ​ര​ണ​ത്തി​ന്‍റെ സു​ര​ക്ഷ​യി​ൽ തൃ​പ്തി ഉ​ണ്ടെ​ന്നും ഉ​ട​ൻ കോ​ട​തി​ക്കു റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ൽ മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നു ചാ​ർ​ത്തു​ന്ന തി​രു​വാ​ഭ​ര​ണ​ത്തി​ന്‍റെ മാ​റ്റ് പ​രി​ശോ​ധി​ച്ച​തു യ​ന്ത്ര സ​ഹാ​യ​ത്താ​ലാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കൊ​ടി​ക്കൂ​റ, നെ​റ്റി​പ്പ​ട്ടം തു​ട​ങ്ങി​യ​വ​യു​ടെ ക​ണ​ക്കെ​ടു​പ്പാ​ണ് പ​ന്ത​ളം വ​ലി​യ കോ​യി​ക്ക​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ ന​ട​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു തി​രു​വാ​ഭ​ര​ണ പ​രി​ശോ​ധ​ന​യ്ക്കാ​യി ജ​സ്റ്റീ​സ് സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ കൊ​ട്ടാ​ര​ത്തി​ൽ എ​ത്തി​യ​ത്.

വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നു ശേ​ഷം പ​ന്ത​ളം കൊ​ട്ടാ​ര നി​ർ​വാ​ഹ​ക സം​ഘം ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് സു​ര​ക്ഷി​ത മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.


സ്വ​ർ​ണപ്പ​ണി​ക്കാ​ര​ട​ങ്ങു​ന്ന വി​ദ​ഗ്ധ സം​ഘ​മാ​ണ് തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ത്. രാ​വി​ലെ 10ന് ​തു​ട​ങ്ങി​യ പ​രി​ശോ​ധ​ന ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 വ​രെ നീ​ണ്ടു​നി​ന്നു. പ​ന്ത​ളം കൊ​ട്ടാ​രം നി​ർ​വാ​ഹ​ക സം​ഘം ഭാ​ര​വാ​ഹി​ക​ൾ, ദേ​വ​സ്വം ബോ​ർ​ഡ് പ്ര​തി​നി​ധി, ദേ​വ​സ്വം വി​ജ​ല​ൻ​സ്, പോ​ലീ​സ്, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ പ​ന്ത​ളം വ​ലി​യ കോ​യി​ക്ക​ൽ കൊ​ട്ടാ​ര​ത്തി​ൽ സു​ര​ക്ഷി​ത​മ​ല്ല​ന്ന് കൊ​ച്ചു​കോ​യി​ക്ക​ൽ കൊ​ട്ടാ​രം കോ​ട​തി​യി​ൽ ആ​ശ​ങ്ക പ​ങ്കു​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു സു​പ്രീം​കോ​ട​തി പ​രി​ശോ​ധ​ന​യ്ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.