പ്ര​വാ​സി വോ​ട്ടി​നാ​യി സ​മ്മ​ർ​ദം ശ​ക്ത​മാ​​ക്കി സം​സ്ഥാ​ന എ​ൻ​ആ​ർ​ഐ ക​മ്മീ​ഷ​ൻ
Friday, February 28, 2020 11:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കു നാ​​​ട്ടി​​​ലെ​​​ത്താ​​​തെ ത​​​ന്നെ വോ​​​ട്ട​​​വ​​​കാ​​​ശം വി​​​നി​​​യോ​​​ഗി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തെ പി​​​ന്തു​​​ണ​​​ച്ചു സം​​​സ്ഥാ​​​ന എ​​​ൻ​​​ആ​​​ർ​​​ഐ ക​​​മ്മീ​​​ഷ​​​ൻ. തൊ​​​ഴി​​​ലെ​​​ടു​​​ക്കു​​​ന്ന രാ​​​ജ്യ​​​ത്തു നി​​​ന്ന് വോ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നും വൈ​​​കാ​​​തെ സാ​​​ധ്യ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​മ്മീ​​​ഷ​​​ൻ പ്ര​​​മേ​​​യം പാ​​​സാ​​​ക്കി. ഏ​​​റെ​​​ക്കാ​​​ല​​​മാ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഈ ​​​അ​​​ഭ്യ​​​ർ​​​ഥ​​​ന.

എ​​​ൻ​​​ആ​​​ർ​​​ഐ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​വും പ്ര​​​വാ​​​സി​​​വോ​​​ട്ട് വി​​​ഷ​​​യ​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലെ ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നു​​​മാ​​​യ ഡോ. ​​​ഷം​​​ഷീ​​​ർ വ​​​യ​​​ലി​​​ലാ​​​ണ് യോ​​​ഗ​​​ത്തി​​​ൽ പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. 2014ൽ ​​​സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ല​​​ട​​​ക്കം നേ​​​രി​​​ട്ട കാ​​​ല​​​താ​​​മ​​​സം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ൾ ഹ​​​ർ​​​ജി​​​യി​​​ൽ ഏ​​​പ്രി​​​ലി​​​ൽ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​ക്രി​​​യ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യെ​​​ന്ന പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ ഏ​​​റെ​​​ക്കാ​​​ല​​​മാ​​​യു​​​ള്ള ആ​​​ഗ്ര​​​ഹം സ​​​ഫ​​​ല​​​മാ​​​ക്കാ​​​ൻ ക​​​മ്മി​​​ഷ​​​ൻ അ​​​ഭ്യ​​​ർ​​​ഥ​​​ന ഉ​​​ന്ന​​​യി​​​ക്ക​​​ണ​​​മെ​​​ന്ന ഡോ. ​​​ഷം​​​സീറി​​​ന്‍റെ ആ​​​വ​​​ശ്യ​​​ത്തെ അം​​​ഗ​​​ങ്ങ​​​ൾ പി​​​ന്തു​​​ണ​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.