വീ​ട്ടു​മു​റ്റ​ത്തു ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ആറുവയസുകാരിയെ കാണാതായി
Friday, February 28, 2020 1:29 AM IST
കൊ​​​ല്ലം: നെ​​​ടു​​​മ​​​ൺ​​​കാ​​​വി​​​നു സ​​​മീ​​​പം ഇ​​​ള​​​വൂ​​​രി​​​ൽ വീ​​​ട്ടു​​​മു​​​റ്റ​​​ത്തു ക​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന ആ​​​റു വ​​​യ​​​സു​​​കാ​​​രി​​​യെ കാ​​​ണാ​​​താ​​​യി. ഇ​ള​വൂ​ർ ത​ട​ത്തി​ൽ​മു​ക്ക് ധ​നേ​ഷ് ഭ​വ​ന​ത്തി​ൽ പ്ര​ദീ​പ് കു​മാ​റി​ന്‍റെ ആ​റു​വ​യ​സു​ള്ള മ​ക​ൾ പൊ​ന്നു എ​ന്നു വി​ളി​ക്കു​ന്ന ദേ​വ​ന​ന്ദ​യെ​യാണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്ത​​​ര​​​യോ​​​ടെ​​​ കാണാതായത്. കു​ട​വ​ട്ടൂ​ർ വാ​ക്ക​നാ​ട് സ​ര​സ്വ​തീ വി​ദ്യാ​ല​യ​ത്തി​ലെ ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

മാ​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സൈ​ബ​ർ ടീം ​അ​ട​ങ്ങു​ന്ന അ​ന്പ​തം​ഗ സം​ഘ​മാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യിട്ടു​ണ്ട്.​സം​ഭ​വം അ​റി​ഞ്ഞ​യു​ട​ൻ പോ​ലീ​സും നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ് സും വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും രാ​ത്രി വൈ​കി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.


വീ​ടി​നു സ​മീ​പ​ത്തെ പു​ഴ​യി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. അ​മ്മ വീ​ടി​ന്‍റെ പു​റ​കു​വ​ശ​ത്ത് തു​ണി അ​ല​ക്കി​യശേ​ഷം തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്.
വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 0474 2566366. 9497947265, 9497906800 എ​ന്നീ ന​ന്പ​രു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.