കൊച്ചി, ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ട്രെ​ന്‍​ഡിം​ഗ് വി​നോ​ദസ​ഞ്ചാ​രകേന്ദ്രം
Friday, February 28, 2020 1:02 AM IST
കൊ​​​ച്ചി: ട്രാ​​​വ​​​ല്‍ സൈ​​​റ്റാ​​​യ ട്രി​​​പ് അ​​​ഡ്വൈ​​​സ​​​ര്‍ 2020 ലെ ​​​ട്രാ​​​വ​​​ലേ​​​ഴ്സ് ചോ​​​യ്സ് ഡെ​​​സ്റ്റി​​​നേ​​​ഷ​​​ന്‍ അ​​​വാ​​​ര്‍​ഡ് വി​​​ജ​​​യി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു. ട്രെ​​​ന്‍​ഡിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച വി​​​നോ​​​ദസ​​​ഞ്ചാ​​​രകേ​​​ന്ദ്ര​​​മാ​​​യി കൊ​​​ച്ചി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

ട്രെ​​​ന്‍​ഡിം​​​ഗ്, എ​​​മ​​​ര്‍​ജിം​​​ഗ് എ​​​ന്നി​​​ങ്ങ​​​നെ ര​​​ണ്ടു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് അ​​​വാ​​​ര്‍​ഡി​​​ന് അ​​​ര്‍​ഹ​​​മാ​​​യ സ്ഥ​​​ല​​​ങ്ങ​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. എ​​​മ​​​ര്‍​ജിം​​​ഗ് ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ ആ​​​ഗ്ര 25 -ാം സ്ഥാ​​​ന​​​ത്തെ​​​ത്തി. യാ​​​ത്ര​​​ക്കാ​​​ര്‍ ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​തും കൂ​​​ടു​​​ത​​​ലാ​​​യി ആ​​​ളു​​​ക​​​ള്‍ എ​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തും മു​​​ന്‍ വ​​​ര്‍​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് അ​​​വ​​​ലോ​​​ക​​​ന​​​ങ്ങ​​​ളി​​​ലും റേ​​​റ്റിം​​​ഗു​​​ക​​​ളി​​​ലും മു​​​ന്നി​​​ട്ടു നി​​​ല്‍​ക്കു​​​ന്നതുമായ വി​​​നോ​​​ദ​​സ​​ഞ്ചാ​​ര കേ​​​ന്ദ്ര​​​ങ്ങ​​​ള്‍​ക്കാ​​​ണു ട്രെ​​​ന്‍​ഡിം​​​ഗ് അ​​​വാ​​​ര്‍​ഡ് ന​​​ല്‍​കു​​​ന്ന​​​ത്.

അ​​​ടു​​​ത്ത​​​താ​​​യി ഉ​​​യ​​​ര്‍​ന്നു വ​​​രാ​​​ന്‍ പോ​​​കു​​​ന്ന​​​തും ഇ​​​പ്പോ​​​ഴും മു​​​ന്‍​നി​​​ര​​​യി​​​ല്‍ ത​​​ന്നെ തു​​​ട​​​രു​​​ന്ന​​​തു​​​മാ​​​യ ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​ണ് എ​​​മ​​​ര്‍​ജിം​​​ഗ് അ​​​വാ​​​ര്‍​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ വ​​​രു​​​ന്ന​​​ത്. റ​​​ഷ്യ​​​യി​​​ലെ ക​​​ലി​​​നി​​​ന്‍​ഗ്രാ​​​ഡാ​​​ണ് എ​​​മ​​​ര്‍​ജിം​​​ഗ് അ​​​വാ​​​ര്‍​ഡി​​​ന്‍റെ ആ​​​ദ്യ സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ​​​ത്. ട്രി​​​പ് അ​​​ഡ്വൈ​​​സ​​​റി​​​ലൂ​​​ടെ ലോ​​​ക ഒ​​​ന്നാം ന​​​മ്പ​​​ര്‍ ട്രെ​​​ന്‍​ഡിം​​​ഗ് ഡെ​​​സ്റ്റി​​​നേ​​​ഷ​​​നാ​​​യി കൊ​​​ച്ചി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത് കേ​​​ര​​​ള ടൂ​​​റി​​​സ​​​ത്തി​​​ന്‍റെ അ​​​ഭി​​​മാ​​​ന നി​​​മി​​​ഷ​​​മാ​​​ണെ​​​ന്നു മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍ പ​​​റ​​​ഞ്ഞു. മി​​​ക​​​ച്ച ടൂ​​​റി​​​സം മാ​​​ര്‍​ക്ക​​​റ്റിം​​​ഗി​​നും സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പ്ര​​​മോ​​​ഷ​​​ന്‍ ത​​​ന്ത്ര​​​ത്തി​​​നും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര വ്യ​​​വ​​​സാ​​​യ പ​​​ങ്കാ​​​ളി​​​ക​​​ള്‍​ക്കും ല​​​ഭി​​​ച്ച ബ​​​ഹു​​​മ​​​തി​​​യാ​​​ണി​​​ത്. ഈ ​​​നേ​​​ട്ടം കൊ​​​ച്ചി​​​യെ​​​യും കേ​​​ര​​​ള​​​ത്തെ​​​യും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര മേ​​​ഖ​​​ല​​​യി​​​ല്‍ മി​​​ക​​​ച്ച ഉ​​​യ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​ത്തി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.