ഇടുക്കിയിൽ 11 കിലോ കഞ്ചാവ് പിടികൂടി
ഇടുക്കിയിൽ 11 കിലോ  കഞ്ചാവ് പിടികൂടി
Friday, February 28, 2020 12:26 AM IST
ചെ​റു​തോ​ണി: തോ​പ്രാം​കു​ടി​യി​ൽ ഇ​ടു​ക്കി സ്പെ​ഷ​ൽ സ്ക്വാ​ഡ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റും സം​ഘ​വും ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​രു​തി ആ​ൾ​ട്ടോ കാ​റി​ൽ​നി​ന്നു ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 11.100 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി. തോ​പ്രാം​കു​ടി സ്വ​ദേ​ശി ക​രി​ക്ക​വ​ല​ക്ക​ര​യി​ൽ മ​ണി​മ​ല​യി​ൽ സി​ന്ധി എ​ന്നു വി​ളി​ക്കു​ന്ന രാ​ജ​ൻ (62), പ്ര​കാ​ശ് മാ​ട​പ്ര ഐ​മു​റി​യി​ൽ രാ​ഗേ​ഷ് (33) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

രാ​ജ​ൻ മു​ന്പ് അ​ര​കി​ലോ​ഗ്രാം ഹാ​ഷി​ഷ് ക​ട​ത്തി​യ​തി​ന് എ​ക്സൈ​സ് കേ​സി​ൽ പ്ര​തി​യാ​ണ്. രാ​ഗേ​ഷ് മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച​തി​നു കേ​സി​ൽ​പെ​ട്ട​യാ​ളാ​ണ്. ആ​ന്ധ്ര​യി​ൽ ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തു​ന്ന​വ​രു​മാ​യി രാ​ജ​നു ബ​ന്ധ​മു​ള്ള​താ​യി തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.


എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ ടി.​എ​ൻ. സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പ​ക്ട​ർ സു​നി​ൽ ആ​ന്‍റോ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ജി​മോ​ൻ കെ.​ഡി, സു​നി​ൽ​കു​മാ​ർ പി.​ആ​ർ, വി. ​വി​ശ്വ​നാ​ഥ​ൻ, പി.​ടി. സി​ജു, ടി.​കെ. വി​നോ​ദ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​ൻ. ര​ഞ്ജി​ത്ത്, പി.​എം. ജ​ലീ​ൽ, കെ.​എ​ൻ. സി​ജു​മോ​ൻ, അ​നൂ​പ് തോ​മ​സ്, ഡ്രൈ​വ​ർ അ​ഗ​സ്റ്റി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.