ന്യൂ​മാ​ൻ കോ​ള​ജി​ൽ അ​ന്താ​രാ​ഷ്‌ട്ര സെ​മി​നാ​ർ
Friday, February 28, 2020 12:25 AM IST
തൊ​​ടു​​പു​​ഴ:​ ന്യൂ​​മാ​​ൻ കോ​​ള​​ജി​​ലെ സാ​​ന്പ​​ത്തി​​ക​ശാ​​സ്ത്ര വി​​ഭാ​​ഗ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഇ​​ന്ന് ഏ​​ക​​ദി​​ന സെ​​മി​​നാ​​ർ ന​​ട​​ത്തും.​ രാ​​വി​​ലെ പ​​ത്തി​​ന് മാ​​ർ പു​​ന്ന​​ക്കോ​​ട്ടി​​ൽ ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന യോ​​ഗ​​ത്തി​​ൽ അ​​മേ​​രി​​ക്ക​​യി​​ലെ പോ​​ർ​​ട്ട്‌ലാ​​ൻ​​ഡ് ക​​മ്യൂ​​ണി​​റ്റി കോ​​ള​​ജ് ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡം​​ഗം പ്ര​​ഫ.​​മൈ​​ക്കി​​ൾ വാ​​റ​​ൻ സാ​​ൻ​​ലെ​​റ്റ്ന​​ർ ശി​ല്​​പ​​ശാ​​ല ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.​ തു​​ട​​ർ​​ന്ന് “ഗാ​​ന്ധി​​യ​​ൻ സാ​​ന്പ​​ത്തി​​ക​ശാ​​സ്ത്ര ന​​യ​​ങ്ങ​​ളും സു​​സ്ഥി​​ര വി​​ക​​സ​​ന​​വും ആ​​ധു​​നി​​ക ലോ​​ക​​ത്തി​​ൽ’’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ അ​​ദ്ദേ​​ഹം മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

ച​​ട​​ങ്ങി​​ൽ ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു യൂ​​ണി​​വേ​​ഴ്സി​​റ്റി റി​​സ​​ർ​​ച്ച് സ്കോ​​ള​​റും തൃ​​ശൂ​​ർ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് സാ​​ന്പ​​ത്തി​​ക ശാ​​സ്ത്രം അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​റു​​മാ​​യ ഇ​​മ്മാ​​നു​​വേ​​ൽ തോ​​മ​​സ് കേ​​ന്ദ്ര​​ബ​​ജ​​റ്റ് അ​​വ​​ലോ​​ക​​നം ന​​ട​​ത്തും.​​കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ സെ​​ക്ര​​ട്ട​​റി റ​​വ.​​ഡോ.​​ജോ​​ർ​​ജ് താ​​ന​​ത്തു​​പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.​ ന്യൂ​​മാ​​ൻ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ.​​തോം​​സ​​ണ്‍ ജോ​​സ​​ഫ്, വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ റ​​വ.​​ഡോ.​​മാ​​നു​​വ​​ൽ പി​​ച്ച​​ള​​ക്കാ​​ട്ട്, ബ​​ർ​​സാ​​ർ ഫാ.​​പോ​​ൾ കാ​​ര​​ക്കൊ​​ന്പി​​ൽ, വ​​കു​​പ്പ് മേ​​ധാ​​വി ഡോ.​​ജെ​​ന്നി കെ.​​അ​​ല​​ക്സ്, പ്രോ​​ഗ്രാം ക​​ണ്‍​വീ​​ന​​ർ സേ​​വ്യ​​ർ കു​​ര്യ​​ൻ, ഡോ.​​സെ​​ലി​​ൻ​​കു​​ട്ടി മാ​​ത്യു തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.